ബാറ്റില്‍ ടച്ചുണ്ടായിരുന്നു, ആവേഷും കാര്‍ത്തികും അംപയറും കേട്ടില്ല! ഫഖര്‍ സമാന്‍ നടന്നകന്നു- വീഡിയോ കാണാം

By Web TeamFirst Published Aug 29, 2022, 4:03 PM IST
Highlights

പാകിസ്ഥാന്റെ മുന്‍നിര താരങ്ങള്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ പരാജയപ്പെട്ടിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഫഖര്‍ സമാന്റെ പുറത്താവലാണ് പാക് ആരാധകരെ ഞെട്ടിച്ചത്. അതിനപ്പുറത്ത് അത് ക്രിക്കറ്റിനോട് കാണിക്കുന്ന മാന്യത കൂടിയായിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.5 ഓവറില്‍ 147ന് എല്ലാവരും പുറത്തായ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

പാകിസ്ഥാന്റെ മുന്‍നിര താരങ്ങള്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ പരാജയപ്പെട്ടിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഫഖര്‍ സമാന്റെ പുറത്താവലാണ് പാക് ആരാധകരെ ഞെട്ടിച്ചത്. അതിനപ്പുറത്ത് അത് ക്രിക്കറ്റിനോട് കാണിക്കുന്ന മാന്യത കൂടിയായിരുന്നു.  സമാന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍.

വീണുപിടഞ്ഞ അതേ ഗ്രൗണ്ടില്‍ ഹാര്‍ദിക്കിന്റെ തിരിച്ചുവരവ്! വൈറലായി താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

ആറാം ഓവറില്‍ ആവേശ് ഖാന്റെ അവസാന പന്തിലാണ് ഫഖര്‍ പുറത്താവുന്നത്. ആവേഷിന്റെ വൈഡ് ബൗണ്‍സര്‍ കട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ക്യാച്ചിന് ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തത് പോലുമില്ല. കാര്‍ത്തികിന്റെ ഭാവം ഞാനൊന്നും കേട്ടില്ലന്ന മട്ടിലായിരുന്നു. 

ആവേഷിനും കാര്യങ്ങള്‍ മനസിലായില്ല. സമാനാവട്ടെ അംപയറുടെ തീരുമാനത്തിന് മുമ്പ് കയറിപ്പോരുകയും ചെയ്തു. താരം നടന്നുനീങ്ങിയ ശേഷമാണ് അംപയര്‍ വിരലുയര്‍ത്തിയത്. വീഡിയോ കാണാം... 

pic.twitter.com/1ySPeCAhVJ

— Guess Karo (@KuchNahiUkhada)

നേരത്തെ നാല് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.  അര്‍ഷ്ദീപ് സിംഗിന് രണ്ട് വിക്കറ്റുണ്ടായിരുന്നു. 43 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇഫ്തികര്‍ അഹമ്മദ് 28 റണ്‍സെടുത്തു.

pic.twitter.com/szhpuN6fre

— Guess Karo (@KuchNahiUkhada)

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 33), വിരാട് കോലി (35), രവീന്ദ്ര ജഡേജ (35) എന്നിവരുടെ ഇന്നിംഗ്‌സാണ് വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (12), കെ എല്‍ രാഹുല്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു.
 

click me!