ഏഷ്യാ കപ്പ്: ബംഗ്ലാ കടുവകളെയും തുരത്തി; അഫ്ഗാന്‍ അനായാസം സൂപ്പര്‍ ഫോറില്‍

Published : Aug 30, 2022, 10:53 PM ISTUpdated : Aug 30, 2022, 10:55 PM IST
ഏഷ്യാ കപ്പ്: ബംഗ്ലാ കടുവകളെയും തുരത്തി; അഫ്ഗാന്‍ അനായാസം സൂപ്പര്‍ ഫോറില്‍

Synopsis

അവസാന നാലോവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 43 റണ്‍സായിരുന്നു അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.  മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ 17 റണ്‍സടിച്ച അഫ്ഗാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സടിച്ച് വിജയത്തിന് അടുത്തെത്തി. ഒടുവില്‍ മൊസാഡെക് ഹൊസൈനെ സിക്സിന് പറത്തി പത്തൊമ്പതാം ഓവറിലെ മൂന്നാം പന്തില്‍ നജീബുള്ള സര്‍ദ്രാന്‍ അനായാസം അഫ്ഗാന്‍റെ ജയം പൂര്‍ത്തിയാക്കി.

ഷാര്‍ജ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് മാര്‍ച്ച് ചെയ്തു. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി അഫ്ഗാന്‍ മറികടന്നു. 17 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നജീബുള്ള സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇബ്രാഹിം സര്‍ദ്രാന്‍ 41 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. 23 റണ്‍സെടുത്ത ഓപ്പണര്‍ ഹസ്രത്തുള്ള സാസായിയും അഫ്ഗാനായി തിളങ്ങി. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 127-7, അഫ്ഗാനിസ്ഥാന്‍ 18.3 ഓവറില്‍ 131-3.ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.

അവസാന നാലോവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 43 റണ്‍സായിരുന്നു അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.  മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ 17 റണ്‍സടിച്ച അഫ്ഗാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സടിച്ച് വിജയത്തിന് അടുത്തെത്തി. ഒടുവില്‍ മൊസാഡെക് ഹൊസൈനെ സിക്സിന് പറത്തി പത്തൊമ്പതാം ഓവറിലെ മൂന്നാം പന്തില്‍ നജീബുള്ള സര്‍ദ്രാന്‍ അനായാസം അഫ്ഗാന്‍റെ ജയം പൂര്‍ത്തിയാക്കി.

കോലിയുടെ സ്ഥാനം ഭീഷണിയിലെന്ന് ചര്‍ച്ചയ്ക്കിടെ മഞ്ജരേക്കര്‍; വായടപ്പിച്ച മറുപടിയുമായി സ്കോട് സ്റ്റൈറിസ്

നേരത്തെ തുടക്കത്തിലെ റഹ്മാനുള്ള ഗുര്‍ബാസിനെ(11) നഷ്ടമായെങ്കിലും ഹസ്രത്തുള്ള സാസായിയും ഇബ്രാഹിം സര്‍ദ്രാനും ചേര്‍ന്ന് അഫ്ഗാനെ 45 റണ്‍സിലെത്തിച്ചു. ഹസ്രത്തുള്ള സാസായിയെ(23) നഷ്ടമായി അധികം വൈകാതെ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുടെ(8) വിക്കറ്റും നഷ്ടമായി 62-3 എന്ന സ്കോറില്‍ പതറിയെങ്കിലും നജീബുള്ള സര്‍ദ്രാന്‍റെ കടന്നാക്രമണത്തില്‍ ബംഗ്ലാ കടുവകളുടെ വീര്യം ചോര്‍ന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. 48 റണ്‍സ് നേടിയ മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. മോശം തുടക്കമായിരുന്നു ബംഗ്ലദേശിന്. 6.2 ഓവറില്‍ തന്നെ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് 10.3 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി. മുന്‍നിരയില്‍ പുറത്തായ അഞ്ച് താരങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മുഹമ്മദ് നെയിം (6), അനാമുല്‍ ഹഖ് (5), ഷാക്കിബ് അല്‍ ഹസന്‍ (11), മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന്‍ (12) എന്നിവരാണ് പുറത്തായ താരങ്ങള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍