
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഞായറാഴ്ച ദുബായിലാണ് ഇന്ത്യാ-പാക് പോരാട്ടം. കഴിഞ്ഞ വര്‍ഷം ഇതേവിദിയില്‍ നടന്ന ടി20 ലോകകപ്പിലെ പോരാട്ടത്തിനുശേഷം ഇതാദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
ഏഷ്യാ കപ്പിനിറങ്ങുമ്പോള്‍ ഒരുപിടി നാഴികക്കല്ലുകള്‍ക്ക് അരികെയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഏഷ്യാ കപ്പില്‍ തന്‍റ 28ാം മത്സരത്തിനാണ് രോഹിത് ഇറങ്ങുന്നത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ബാറ്ററെന്ന പാക് താരം ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് രോഹിത്തിന്‍റെ കൈയകലത്തിലുള്ളത്. നിലവില്‍ 27 മത്സരങ്ങളില്‍ 21 സിക്സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്.
'കോലിയുടെ അര്‍പ്പണബോധം മാതൃകയാണ്, അമ്പരന്നിട്ടുണ്ട്'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍
27 മത്സരങ്ങളില്‍ 26 സിക്സ് അടിച്ചിട്ടുള്ള ഷാഹിദ് അഫ്രീദിയാണ് പട്ടികയില്‍ ഒന്നാമത്. 25 മത്സരങ്ങളില്‍ 23 സിക്സ് അടിച്ചിട്ടുള്ള ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. രോഹിത് നിലവില്‍ മൂന്നാമതാണ്. 18 മത്സരങ്ങളില്‍ 18 സിക്സ് നേടിയിട്ടുള്ള ഇന്ത്യയുടെ സുരേഷ് റെയ്ന നാലാമതും 24 മത്സരങ്ങളില്‍ 16 സിക്സ് അടിച്ചിട്ടുള്ള എം എസ് ധോണി അഞ്ചാമതുമുണ്ട്.
ഇതിന് പുറമെ ഏഷ്യാ കപ്പില്‍ 1000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കാന്‍ രോഹിത്തിന് അവസരമുണ്ട്. 27 മത്സരങ്ങളില്‍ 883 റണ്‍സാണ് നിലവില്‍ രോഹിത്തിന്‍റെ പേരിലുള്ളത്. ഏഷ്യാ കപ്പില്‍ കളിച്ച 23 മത്സരങ്ങളില്‍ 971 റണ്‍സടിച്ചിട്ടുള്ള ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ റണ്‍വേട്ടയില്‍ ഒന്നാമത്.
ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നിന്ന് കാണാന്‍ തയാറാണോ, എങ്കില്‍ മെല്‍ബണിലേക്ക് വരാം
എന്നാല്‍ മറ്റ് രാജ്യങ്ങളിലെ കണക്കെടുത്താല്‍ 25 മത്സരങ്ങളില്‍ 1220 റണ്‍സെടുത്ത സനത് ജയസൂര്യയാണ് ഒന്നാമത്. 24 മത്സരങ്ങളില്‍ 1075 റണ്‍സെടുത്തിട്ടുള്ള ശ്രീലങ്കയുടെ തന്നെ കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ 766 റണ്‍സടിച്ചിട്ടുള്ള വിരാട് കോലി പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!