'കോലിയുടെ അര്‍പ്പണബോധം മാതൃകയാണ്, അമ്പരന്നിട്ടുണ്ട്'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍

By Web TeamFirst Published Aug 25, 2022, 7:17 PM IST
Highlights

ടുത്തകാലത്ത് കോലിയുടെ മോശം ഫോം ഏറെ ചര്‍ച്ചയായി. ഫോമിലല്ലെങ്കില്‍ എന്തിനാണ് ടീമില്‍ നിര്‍ത്തുന്നതെന്നാണ് പ്രധാന ചോദ്യം. അദ്ദേഹത്തിന് പകരക്കാരായി വരുന്നവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

ദുബൈ: വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി സ്വന്തമാക്കിയിട്ട് മൂന്ന് വര്‍ഷത്തോളമാകുന്നു. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ചുറി. അടുത്തകാലത്ത് കോലിയുടെ മോശം ഫോം ഏറെ ചര്‍ച്ചയായി. ഫോമിലല്ലെങ്കില്‍ എന്തിനാണ് ടീമില്‍ നിര്‍ത്തുന്നതെന്നാണ് പ്രധാന ചോദ്യം. അദ്ദേഹത്തിന് പകരക്കാരായി വരുന്നവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് പലരും കോലിയെ ഇനിയും പരിഗണിക്കരുതെന്ന് പറയുന്നത്. 

എന്നാല്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. കോലി ഫോമിലല്ലെന്ന് താന്‍ കരുതുന്നില്ലെന്നാണ് റാഷിദ് പറയുന്നത്. ''കഴിഞ്ഞ ഐപിഎല്ലിനിടെ കോലി നെറ്റ്‌സില്‍ പരിശീലനം ചെയ്യുന്നത് കണ്ടിരുന്നു. രണ്ടര മണിക്കൂറോളം അദ്ദേഹം ബാറ്റിംഗ് പരിശീലനം നടത്തുന്നത് കണ്ട് ഞാന്‍ അമ്പരന്നു. അദ്ദേഹം ഫോമിലല്ലെന്ന് എനിക്ക് തോന്നുന്നില്ല. അത്തരത്തിലുളള ഷോട്ടുകളാണ് കോലി കളിച്ചിരുന്നത്. കോലി കാണിക്കുന്ന അര്‍പ്പണബോധം സമ്മതിച്ചുകൊടുത്തേ പറ്റൂ. കാരണം, ഞങ്ങളൊക്കെ പരിശീലനം നിര്‍ത്തിയിട്ടും അദ്ദേഹം ബാറ്റ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു.'' റാഷിദ് പറഞ്ഞു. 

ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നിന്ന് കാണാന്‍ തയാറാണോ, എങ്കില്‍ മെല്‍ബണിലേക്ക് വരാം

''ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് യാതൊരു വിലയുമില്ല. ആരാധകര്‍ എപ്പോഴും ആഗ്രഹിക്കുന്നത് കോലി എല്ലാ മത്സരങ്ങളിലും സെഞ്ചുറി നേടണമെന്നാണ്. അതൊരിക്കലും പ്രയോഗികമല്ല താരത്തില്‍ അത്രത്തോളം പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50- 60- 70 റണ്‍സുകള്‍ സ്‌കോര്‍ ചെയ്യുന്നത് ആരാധകര്‍ പരിഗണിക്കുന്നില്ല. കോലിയല്ലാതെ മറ്റൊരു താരമാണെങ്കില്‍ അയാള്‍ ഫോമിലാണെന്ന് എല്ലാവരും പറയും. കോലി ഓരോ മത്സരത്തിന് മുമ്പ് നടത്തുന്ന മുന്നൊരുക്കം ഏതൊരു താരത്തിനും പ്രചോദനമാണ്. അതിലൂടെ നമ്മളും കൂടുതല്‍ അധ്വാനിക്കും.'' റാഷിദ് കൂട്ടിചേര്‍ത്തു.

നിലവില്‍ ഏഷ്യാകപ്പിനുള്ള തയ്യാറെടുപ്പിലാണ് കോലി. 28ന് പാകിസ്ഥാനെതിരെയാണ് ആദ്യ മത്സരം. ഇതിനിടെ കോലി പരിശീലനം ചെയ്യുന്ന വീഡിയോ വൈറലായി. നെറ്റ്സില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനെയും രവീന്ദ്ര ജഡേജയെയും ആര്‍ അശ്വിനേയും കാര്യമായി കൈകാര്യം ചെയ്തു കോലി. 

'ആ രണ്ട് പാക് പേസര്‍മാരെ ഞാന്‍ നേരിട്ടത് സ്പിന്നര്‍മാരെപ്പോലെ', വെളിപ്പെടുത്തി സെവാഗ്

തന്റെ  ബാറ്റിംഗ് പിഴവുകളെ കുറിച്ച് ബോധ്യമുണ്ട് എന്ന കോലിയുടെ തുറുന്നുപറച്ചിലും താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സൂചന നല്‍കുന്നു. 'ബാറ്റിംഗിലെ പിഴവുകള്‍ എന്താണെന്ന് നല്ല ധാരണയുണ്ട്. പിഴവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്'- എന്നാണ് കോലിയുടെ വാക്കുകള്‍. ഫോം ഔട്ട് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് കോലിയുടെ പ്രതികരണം. 'കരിയറില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എത്രത്തോളം സ്ഥിരതയോടെ കളിക്കുക എന്നതാണ് പ്രധാനം' എന്നും കോലി കൂട്ടിച്ചേര്‍ത്തു. 

click me!