ഏഷ്യാ കപ്പ്: ലങ്ക ചാടി കിരീടം സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ പാടുപെടും, കാരണം ഈ കണക്കുകള്‍

By Gopala krishnanFirst Published Sep 11, 2022, 11:44 AM IST
Highlights

ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് തുടങ്ങിയ ശ്രീലങ്കയില്‍ വലിയ പ്രതീക്ഷയൊന്നും കടുത്ത ലങ്കന്‍ ആരാധകര്‍ക്ക് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ആവേശപ്പോരില്‍ ബംഗ്ലാദേശിനെ കീഴടക്കി സൂപ്പര്‍ ഫോറിലെത്തിയതോടെ ശ്രീലങ്ക അടിമുടി മാറി. സൂപ്പര്‍ ഫോറിലെ മൂന്ന് കളികളും ജയിച്ച് അവര്‍ ഫൈനലിലെത്തി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ന് കിരീട പോരിന് ഇറങ്ങുമ്പോള്‍ ഇത്തരമൊരു ഫൈനല്‍ പ്രതീക്ഷിച്ചവര്‍ അപൂര്‍വമായിരിക്കും. ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ പ്രതീക്ഷിച്ചവരെയെല്ലാം നിരാശരാക്കിയെങ്കിലും ആവേശ ജയങ്ങളുമായി ഫൈനലിലെത്തിയ ശ്രീലങ്കയുടെ പോരാട്ടവീര്യത്തിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍. രാഷ്ട്രീയ പ്രതിസന്ധികളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ നടക്കേണ്ട ടൂര്‍ണമെന്‍റ് അവസാന നിമിഷമാണ് യുഎഇയിലേക്ക് മാറ്റിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് തുടങ്ങിയ ശ്രീലങ്കയില്‍ വലിയ പ്രതീക്ഷയൊന്നും കടുത്ത ലങ്കന്‍ ആരാധകര്‍ക്ക് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ആവേശപ്പോരില്‍ ബംഗ്ലാദേശിനെ കീഴടക്കി സൂപ്പര്‍ ഫോറിലെത്തിയതോടെ ശ്രീലങ്ക അടിമുടി മാറി. സൂപ്പര്‍ ഫോറിലെ മൂന്ന് കളികളും ജയിച്ച് അവര്‍ ഫൈനലിലെത്തി. ഫേവറൈറ്റുകളായിരുന്ന ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തില്‍ വീഴ്ത്തിയ അഫ്ഗാനുമെല്ലാം സിംഹള വീര്യം അറിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ പാക്കിസ്ഥാന് ജയം എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ഏഷ്യാ കപ്പിലെ കണക്കുകളിലും ലങ്ക പാക്കിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ്.

വിടവാങ്ങല്‍ മത്സരത്തിലും നിരാശപ്പെടുത്തി ഫിഞ്ച്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കിവീസ് താരങ്ങള്‍

കണക്കുകളില്‍ ലങ്ക മുന്നില്‍

ഏഷ്യാ കപ്പില്‍ ഇതുവരെ 16 തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റമുട്ടിയത്. ഇതില്‍ 11 ജയങ്ങളുമായി ലങ്ക ആധിപത്യം പുലര്‍ത്തുന്നു. മൂന്ന് തവണ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴാകട്ടെ രണ്ട് തവണയും ലങ്കയാണ് കിരീടം കൊണ്ടുപോയത്. 1986ലും 2014ലും ആയിരുന്നു ഇത്. 2000ല്‍ മാത്രമാണ് ശ്രീലങ്കയെ കീഴടക്കി പാക്കിസ്ഥാന് കിരീം നേടാനായത്.

എന്നാല്‍ ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന് ശ്രീലങ്കക്കെതിരെ നേരിയ മേല്‍ക്കൈയുണ്ട്. ഇതുവരെ കളിച്ച 22 ടി20 മത്സരങ്ങളില്‍ 13 എണ്ണത്തില്‍ പാക്കിസ്ഥാനും ഒമ്പത് എണ്ണം ശ്രീലങ്കയും ജയിച്ചു.

ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ

ടോസ് നിര്‍ണായകം

ദുബായില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമെന്നുറപ്പ്. ഇതുവരെ ദുബായില്‍ കളിച്ച മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. ഹോങ്കോങിനെിരായ ഇന്ത്യയുടെ മത്സരം മാത്രമാണ് ഇതിനൊരപവാദം.

click me!