ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ

Published : Sep 11, 2022, 08:59 AM ISTUpdated : Sep 11, 2022, 09:00 AM IST
ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ

Synopsis

ഉര്‍വശി പങ്കുവെച്ച വീഡിയോ ക്ലിപ്പ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് നിങ്ങളുടെ ചോദ്യം കേട്ട് എനിക്ക് ചിരിയാണ് വരുന്നതെന്ന് നസീം ഷാ പറഞ്ഞു. ഉര്‍വശി ആരാണെന്ന് എനിക്കറിയില്ല.

ദുബായ്: ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടി നല്‍കി പാക് പേസര്‍ നസീം ഷാ. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് ശേഷം ഉര്‍വശി റൗട്ടേല തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രണയഗാനത്തിന്‍റെ പശ്ചാത്തലത്തിലുള്ള നസീം ഷായുടെ വീഡിയോ  പങ്കുവെച്ചിരുന്നു. പാക് പേസറുടെ റൊമാന്‍റിക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ഉര്‍വശിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. ഇന്നലെ ഏഷ്യാ കപ്പ് ഫൈനലിന് മുന്നോടിയായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നസീം ഷായോട് ഉര്‍വശിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരാണീ ഉര്‍വശി റൗട്ടേലയെന്നും തനിക്ക് അവരെ അറിയില്ലെന്നും പാക് പേസര്‍ മറുപടി നല്‍കിയത്.

വീണ്ടും ട്വിസ്റ്റ്; 'ചോട്ടൂ ഭയ്യ' പരാമര്‍ശത്തില്‍ ഉര്‍വശി റൗട്ടേലയ്ക്ക് മറുപടിയുമായി റിഷഭ് പന്ത്

ഉര്‍വശി പങ്കുവെച്ച വീഡിയോ ക്ലിപ്പ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് നിങ്ങളുടെ ചോദ്യം കേട്ട് എനിക്ക് ചിരിയാണ് വരുന്നതെന്ന് നസീം ഷാ പറഞ്ഞു. ഉര്‍വശി ആരാണെന്ന് എനിക്കറിയില്ല. ഞാനെന്‍റെ കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ധാരാളം ആളുകള്‍ എനിക്ക് വീഡിയോകള്‍ അയക്കാറുണ്ട്. അതെല്ലാം എനിക്ക് നോക്കാനാവില്ല, അവരെയെല്ലാം അറിയാനും പറ്റില്ല. എന്നില്‍ പ്രത്യേകിച്ച് സവിശേഷതകളൊന്നുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്‍റെ മത്സരങ്ങള്‍ കാണാന്‍ വരുന്നവരോട് എനിക്ക് നന്ദിയുണ്ട്-നസീം ഷാ പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ താരം റിഷഭ് പന്തുമായി ബന്ധപ്പെട്ടും ഉര്‍വശിയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിസ്റ്റര്‍ ആര്‍ പി തന്നെ കാണാന്‍ വേണ്ടി പത്ത് മണിക്കൂറോളം ഹോട്ടല്‍ മുറിയില്‍ കാത്തിരുന്നിട്ടുണ്ടെന്നും തന്നെ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നും ഉര്‍വശി നേരത്തെ ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പന്ത് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ആളുകള്‍ പ്രശസ്തിക്കുവേണ്ടി പലതും പറയുമെന്നും അവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും റിഷഭ് പന്ത് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യകയും പിന്നീട് ഡീ ലിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പില്‍ ഇന്നാണ് പാക്കിസ്ഥാന്‍-ശ്രീലങ്ക ഫൈനല്‍ പോരാട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വാംഖഡെയിലെ സഞ്ജുവിന്‍റെ 'ആറാട്ട്' കണ്ടത് റെക്കോര്‍ഡ് കാഴ്ചക്കാര്‍, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടി20 മത്സരം
ലോകകപ്പ് ഫൈനലില്‍ ടോസ് ജയിച്ചാല്‍ പകുതി ജയിച്ചോ, അഹമ്മദാബാദിലെ ചരിത്രവും കണക്കുകളും പറയുന്നത്