റെക്കോര്‍ഡുകളെല്ലാം ബൗണ്ടറി കടന്നു, കാഴ്ചക്കാരുടെ എണ്ണത്തില്‍ ലോക റെക്കോര്‍‍ഡിട്ട് ഇന്ത്യ-പാക് പോരാട്ടം

Published : Aug 29, 2022, 06:33 PM IST
റെക്കോര്‍ഡുകളെല്ലാം ബൗണ്ടറി കടന്നു, കാഴ്ചക്കാരുടെ എണ്ണത്തില്‍  ലോക റെക്കോര്‍‍ഡിട്ട് ഇന്ത്യ-പാക്  പോരാട്ടം

Synopsis

പതിനാലാം ഓവറില്‍ മുഹമ്മദ് റിസ്‌വാനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇത് 87 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യയുടെ ബൗളിംഗ് സമയത്ത് 95 ലക്ഷം വരെയായിരുന്നു കാഴ്ചക്കാര്‍. എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ മൂന്നാം ഓവറില്‍ കാഴ്ചക്കാരുടെ എണ്ണം 97 ലക്ഷമായി. വിരാട് കോലിയുടെ സിക്സ് വന്നതോടെ ഇത് 99 ലക്ഷമായി ഉയര്‍ന്നു.

ദുബായ്: കായിക മത്സരങ്ങളില്‍ കാഴ്ച്ചക്കാരുടെ എണ്ണത്തിലെ എല്ലാ റെക്കോര്‍ഡുളും ബൗണ്ടറി കടത്തി ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഇന്നലെ രാത്രി 7.30ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഹോട്സ്റ്റാറിലൂടെ തത്സമയം കണ്ടത് 1.3 കോടി ആളുകളായിരുന്നു. ഇതോടെ ഇന്ത്യാ-പാക് പോരാട്ട ചരിത്രത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരമെന്ന റെക്കോര്‍ഡും ഇതോടെ ഇന്നലത്തെ മത്സരത്തിന് സ്വന്തമായി.

ഹോട്സ്റ്റാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ട രാജ്യാന്തര ക്രിക്കറ്റ് മത്സരവുമാണിത്. എന്നാല്‍ ഹോട്സ്റ്റാറിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ട ക്രിക്കറ്റ് മത്സരം ഇതല്ല. 2019ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്ലും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരമാണ് ഹോട്സ്റ്റാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഒരേസമയം കണ്ട ക്രിക്കറ്റ് മത്സരം. അന്ന് 1.8 കോടി പേരാണ് ഫൈനല്‍ മത്സരം ഹോട് സ്റ്റാറിലൂടെ കണ്ടത്.

ഏഷ്യാ കപ്പ്: ഒരു യുവതാരം അത് ചെയ്യാതിരുന്നത് നന്നായി, കോലിയെ വിമര്‍ശിച്ച് ഗംഭീര്‍

2019ലെ തന്നെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം ഒരേസമയം 1.2 കോടി പേര്‍ തത്സമയം കണ്ടതാണ് മൂന്നാം സ്ഥാനത്ത്. ഇന്നലെ തുടക്കം മുതല്‍ ഹോട്സ്റ്റാറിലൂടെ മത്സരം കാണാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. പാക് ഇന്നിംഗ്സിലെ നാലാം ഓവറില്‍ തന്നെ കാഴ്ചക്കാരുടെ എണ്ണം 84 ലക്ഷമായി.

പതിനാലാം ഓവറില്‍ മുഹമ്മദ് റിസ്‌വാനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇത് 87 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യയുടെ ബൗളിംഗ് സമയത്ത് 95 ലക്ഷം വരെയായിരുന്നു കാഴ്ചക്കാര്‍. എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ മൂന്നാം ഓവറില്‍ കാഴ്ചക്കാരുടെ എണ്ണം 97 ലക്ഷമായി. വിരാട് കോലിയുടെ സിക്സ് വന്നതോടെ ഇത് 99 ലക്ഷമായി ഉയര്‍ന്നു. കോലി-രോഹിത് കൂട്ടുകെട്ട് സമയത്ത് ഒരു കോടി പിന്നിട്ട കാഴ്ചക്കാര്‍ 17-ാം ഓവറാകുമ്പോഴേക്കും 1.2 കോടിയായി. ആവേശപ്പോരിന്‍റെ  അവസാന ഓവറാവുമ്പോഴേക്കും കാഴ്ച്ചക്കാരുടെ എണ്ണം 1.3 കോടിയായി ഉയര്‍ന്നു.

ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ ബാബറിന് പറ്റിയ വലിയ പിഴവ് അതായിരുന്നു, തുറന്നു പറഞ്ഞ് വസീം അക്രം

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടിയശേഷം ഇന്ത്യ-പാക് ടീമുകള്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങിയത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍