ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സര ടിക്കറ്റിന് ആവശ്യക്കാർ കുറവ്, കാരണം ഉയര്‍ന്ന വില

Published : Sep 10, 2025, 04:17 PM IST
India vs Pakistan

Synopsis

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോവുമെന്നായിരുന്നു സംഘാടകര്‍ കരുതിയിരുന്നത്.

ദുബായ്: ഏഷ്യാ കപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സര ടിക്കറ്റുകള്‍ ഇപ്പോഴും പൂര്‍ണമായും വിറ്റുപോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സാധാരണയായി ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോകുകയാണ് പതിവെങ്കില്‍ ഇത്തവണ ധാരാളം ടിക്കറ്റുകള്‍ ബാക്കിയായതാണ് അമ്പരപ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കുംശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.

അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോവുമെന്നായിരുന്നു സംഘാടകര്‍ കരുതിയിരുന്നത്. ടിക്കറ്റുകളുടെ ഉയര്‍ന്ന വിലയും പാക്കേജുകളായി ടിക്കറ്റ് കൊടുക്കുന്നതുമാണ് ഇത്തവണ ടിക്കറ്റുകള്‍ വിറ്റുപോവാതിരിക്കാൻ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. Viagogo, Platinumlist വെബ്സൈറ്റുകള്‍ വഴിയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക. എന്നാല്‍ സാധാരണക്കാരായ ആരാധകര്‍ക്ക് താങ്ങാനാവാത്ത ടിക്കറ്റ് നിരക്കും പാക്കേജുകളായി ടിക്കറ്റ് വില്‍പനക്ക് വെച്ചതും തിരിച്ചടിയായതായാണ് വിലയിരുത്തല്‍.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള വിഐപി സ്യൂട്ട് ഈസ്റ്റ് ടിക്കറ്റിന് രണ്ടുപേര്‍ക്ക് 2,57,815 രൂപയാണ് ടിക്കറ്റ് നിരക്ക്. മികച്ച സീറ്റിംഗ്, അണ്‍ലിമിറ്റഡ് ഫുഡ്, ഡ്രിങ്ക്സ്, ലോഞ്ച് ആക്സസ്, പ്രൈവറ്റ് എന്‍ട്രി, പ്രത്യേകം റെസ്റ്റ് റൂമുകള്‍ എന്നിവയാണ് ഈ പ്രീമിയം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ലഭിക്കുക. റോയല്‍ ബോക്സ് ടിക്കറ്റിന് രണ്ട് പേര്‍ക്ക് 2,30,700 രൂപയും സ്കൈ ബോക്സ് ഈസ്റ്റ് ടിക്കറ്റിന് രണ്ടുപേര്‍ക്ക് 1,67,851 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. പ്ലാറ്റിനം ടിക്കറ്റിന് 75,659 രൂപയും ഗ്രാന്‍ഡ് ലോഞ്ചിന് 41,153 രൂപയും ടിക്കറ്റിനായി മുടക്കണം. ഏറ്റവും കുറഞ്ഞ നിരക്കുള്ള ജനറല്‍ ഈസ്റ്റ് ടിക്കറ്റുകള്‍ക്ക് പോലും രണ്ടുപേര്‍ക്ക് 10000 രൂപ മുടക്കണം. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ പോലും വിറ്റുപോവാതാരിക്കാന്‍ കരണമെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ ഇന്ന് യുഎഇയെ നേരിടുന്ന ഇന്ത്യ 14നാണ് പാകിസ്ഥാനുമായി ഏറ്റുമുട്ടുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബാബര്‍ അസം മറ്റുതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു'; പാക് താരത്തിനെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍
'ലോകകപ്പ് കഴിഞ്ഞാല്‍ അവരെ മറക്കും, നേപ്പാളിന് കൂടുതല്‍ അവസരം നല്‍കൂ'; പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം