ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ടോസ്, ഫിനിഷറായി സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍

Published : Sep 10, 2025, 07:40 PM ISTUpdated : Sep 10, 2025, 07:48 PM IST
Suryakumar Yadav Toss

Synopsis

സ്പെഷ്യലിസ്റ്റ് പേസറായി ജസ്പ്രീത് ബുമ്ര മാത്രമാണ് പ്ലേയിംഗ് ഇലവനിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടുക.

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ നഷ്ടമായശേഷമാണ് ഇന്ത്യ ടോസ് ജയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണറാകുമ്പോൾ മധ്യനിരയില്‍ അഞ്ചാം നമ്പറിലാണ് സഞ്ജുവിന് ഇടം നല്‍കിയിരിക്കുന്നത്. 

സ്പെഷ്യലിസ്റ്റ് പേസറായി ജസ്പ്രീത് ബുമ്ര മാത്രമാണ് പ്ലേയിംഗ് ഇലവനിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടുക. ഇതോടെ പേസര്‍മാരായ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും പുറത്തായി. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്ന് യുഎഇക്കെെതിരെ ഇറങ്ങുന്നത്. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഫിനിഷറായി ശിവം ദുബെയും ടീമിലെത്തി.ഇതോടെ റിങ്കു സിംഗ് പുറത്തായി.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്ലേയിംഗ് ഇലവൻ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മുഹമ്മദ് സോഹൈബ്, രാഹുൽ ചോപ്ര(വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ഹൈദർ അലി, ധ്രുവ് പരാശർ, മുഹമ്മദ് രോഹിദ് ഖാൻ, ജുനൈദ് സിദ്ദിഖ്, സിമ്രൻജീത് സിംഗ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍