
ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങിനെ 155 റണ്‍സിന് കീഴടക്കി സൂപ്പറായി സൂപ്പര്‍ ഫോറിലെത്തിയ പാക്കിസ്ഥാന്‍ സ്വന്തമാക്കിയത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന(റണ്‍സിന്‍റെ അടിസ്ഥാനത്തില്‍) രണ്ടാമത്തെ ജയം. 2007ല്‍ കെനിയക്കെതിരെ ജൊഹാനസ്ബര്‍ഗില്‍ ശ്രീലങ്ക നേടിയ 172 റണ്‍സിന്‍റെ ജയമാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിന്‍.
അയര്‍ലന്‍ഡിനെതിരെ ഇന്ത്യ 2018 143 റണ്‍സിന് ജയിച്ചതാണ് വിജയമാര്‍ജിനില്‍ മൂന്നാം സ്ഥാനത്ത്. 2018ല്‍ കറാച്ചിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാക്കിസ്ഥാന്‍ 143 റണ്‍സിന് ജയിച്ചത് നാലാം സ്ഥാനത്തും 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 137 റണ്‍സിന് ജയിച്ചത് അഞ്ചാം സ്ഥാനത്തുമാണ്.
ഹോങ്കോങിനെതിരെ ഇന്ത്യയും പാക്കിസ്ഥാനും 'ഭായി ഭായി', ഇന്നിംഗ്സുകള്‍ തമ്മില്‍ അമ്പരപ്പിക്കുന്ന സാമ്യം
ടി20 ക്രിക്കറ്റില്‍ ഹോങ്കോങ് ടീമിന്‍റെ ഏറ്റവും ചെറിയ ടീം ടോട്ടലാണിത്. 2014ല്‍ നേപ്പാളിനെതിരെ നേടിയ 69 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ ഹോങ്കോങിന്‍റെ ഏറ്റവും ചെറിയ ടീം സ്കോര്‍. പാക്കിസ്ഥാനെതിരെ ടി20 ക്രിക്കറ്റില്‍ ഏതെങ്കിലും ടീമിന്‍റെ ഏറ്റവും ചെറിയ ടീം സ്കോറാണിത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസ് 60 റണ്‍സിന് പുറത്തായതായിരുന്നു പാക്കിസ്ഥാനെതിരെയുള്ള ഒരു ടീമിന്‍റെ ഏറ്റവും ചെറിയ ടീം ടോട്ടല്‍.
ഏഷ്യാ കപ്പ് ക്രിക്കറ്റിലെയും ഷാര്‍ജ സ്റ്റേഡിയത്തിലെയും ഏറ്റവും ചെറിയ ടീം ടോട്ടലുമാണ് ഇന്ന് ഹോങ്കോങ് കുറിച്ച 38 റണ്‍സ്. ഇതിന് പുറമെ ഹോങ്കോങിനെതിര പാക്കിസ്ഥാന്‍ കുറിച്ച 193 റണ്‍സ് ടി20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്. കഴിഞ്ഞ മത്സരത്തില്‍ ഹോങ്കോങിനെതിരെ ഇന്ത്യ കുറിച്ച 192 റണ്‍സാണ് പാകിസ്ഥാന്‍ ഇന്ന് മറികടന്നത്.
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പൊരുതി നോക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഹോങ്കോങിന് ഹോങ്കോങ് 10.4 ഓവറില്‍ 38 റണ്‍സിന് ഓള്‍ ഔട്ടായവുകയായിരുന്നു.8206143310 എന്നിങ്ങനൊയായിരുന്നു ഹോങ്കോങ് ബാറ്റര്‍മാരുടെ പ്രകടനം. 155 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുന്ന നാലാമത്തെ ടീമായി.