കൊവിഡ് 19: ലോക ഇലവന്‍- ഏഷ്യ ഇലവന്‍ ടി20 മത്സരം മാറ്റിവച്ചേക്കും

By Web TeamFirst Published Mar 11, 2020, 12:42 PM IST
Highlights

ഈ മാസം ബംഗ്ലാദേശില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ലോക ഇലവന്‍- ഏഷ്യ ഇലവന്‍ ടി20 മത്സരം മാറ്റിവച്ചേക്കും. കൊറോണ ഭീതിയെ തുടര്‍ന്നാണ് മത്സരം പിന്നീടൊരു ദിവസസത്തേക്ക് മാറ്റാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്. 

ധാക്ക: ഈ മാസം ബംഗ്ലാദേശില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ലോക ഇലവന്‍- ഏഷ്യ ഇലവന്‍ ടി20 മത്സരം മാറ്റിവച്ചേക്കും. കൊറോണ ഭീതിയെ തുടര്‍ന്നാണ് മത്സരം പിന്നീടൊരു ദിവസസത്തേക്ക് മാറ്റാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് മത്സരം നടത്താന്‍ കരുതിയിരുന്നത്. 

രണ്ട് മത്സരങ്ങളാണ് ലോക ഇലവനെതിരെ കളിക്കുക. മാര്‍ച്ച് 18, 21 തിയ്യതികളിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. മത്സരത്തിനുള്ള ഏഷ്യ ഇലവനേയും പ്രഖ്യാച്ചിരുന്നു. ലോകതാരങ്ങള്‍ എത്തുന്നതിനാല്‍ മത്സരത്തിന് കൂടുതല്‍ കാണികളെത്തുമെന്ന് ഉറപ്പാണ്. ഇത്രത്തോളം പേര്‍ ഒരുമിച്ച് കൂടുന്നത് വൈറസ് വ്യാപനത്തിന് കാരണമായേക്കും.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ഏഷ്യന്‍ ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍. പാകിസ്ഥാന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാല് ബംഗ്ലാദേശ് താരങ്ങള്‍ ടീമിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന മൂന്നും ശ്രീലങ്കയില്‍ നിന്ന് രണ്ടും ഒരു നേപ്പാളി താരവും ടീമിലെത്തി. 

ഏഷ്യാ ഇലവന്‍: വിരാട് കോലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ലിറ്റണ്‍ ദാസ്, തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, തിസാര പെരേര, റാഷിദ് ഖാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സന്ദീപ് ലാമിച്ചനെ, ലസിത് മലിംഗ, മുജീബ് ഉര്‍ റഹ്മാന്‍.

click me!