ദക്ഷിണാഫ്രിക്കയെ വിരട്ടാന്‍ ടീം ഇന്ത്യ; സൂപ്പര്‍ താരങ്ങളുടെ മടങ്ങിവരവ് ശ്രദ്ധേയം; ആദ്യ ഏകദിനം നാളെ

By Web TeamFirst Published Mar 11, 2020, 10:19 AM IST
Highlights

കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും പരമ്പരയുമായി മുന്നോട്ടുപോകാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു

ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കം. പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത് ധര്‍മ്മശാലയാണ്. ഉച്ചയ്‌ക്ക് 1.30ന് കളി തുടങ്ങും. ഇന്ത്യയെ വിരാട് കോലിയും ദക്ഷിണാഫ്രിക്കയെ ക്വിന്‍റൺ ഡി കോക്കും നയിക്കും. കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും പരമ്പരയുമായി മുന്നോട്ടുപോകാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു.

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ അനുഗമിക്കുന്നുണ്ട്. പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെൽഫിക്ക് നിൽക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയിരുന്നു. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്. ഈ മാസം 15ന് ലഖ്നൗവിലും 18ന് കൊൽക്കത്തയിലുമാണ് മറ്റ് മത്സരങ്ങള്‍

Read more: എല്ലാം മുന്‍ നിശ്ചയപ്രകാരം നടക്കും; ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

ഇന്ത്യ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍, പ‍ൃഥ്വി ഷാ, വിരാട് കോലി(നായകന്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

തെംബാ ബാവുമ, റാസി വാന്‍ ഡര്‍സന്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ജനീമന്‍ മലാന്‍, ജെ ജെ സ്‌‌മട്ട്, ജോര്‍ജ് ലിന്‍ഡെ, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ, ക്വിന്‍റണ്‍ ഡികോക്ക്(നായകന്‍), ഹെന്‍‌റിച്ച് ക്ലാസന്‍, കെയ്‌ല്‍ വെരീന്‍, ലുങ്കി എന്‍ഗിഡി, ലൂത്തോ സിപാംല, ബ്യൂറന്‍ ഹെന്‍‌റിക്‌സ്, ആന്‍റിച്ച് നോര്‍ജെ, കേശവ് മഹാരാജ്

Read more: പാണ്ഡ്യയും ഭുവിയും തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

click me!