
ധാക്ക: ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള രണ്ട് ടി20കള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 18, 21 തിയതികളില്‍ മിര്‍പൂരിലാണ് മത്സരങ്ങള്‍. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്‍റെ നൂറാം ജന്‍മദിനാഘോഷത്തോട് അനുബന്ധിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇരു ടീമുകളിലും മികച്ച താരങ്ങളെ അണിനിരത്താനാണ് ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ശ്രമം. 'അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്ക് ഉണ്ടെങ്കില്‍ താരങ്ങളെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. രണ്ട് ടീമുകള്‍ക്ക് മാത്രമാണ് ആ സമയം മത്സരങ്ങള്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാലത്, ടി20 മത്സരങ്ങളല്ല, അതിനാല്‍ സൂപ്പര്‍ താരങ്ങളെ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും' ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നസ്‌മുല്‍ ഹസന്‍ വ്യക്തമാക്കി.
1920 മാര്‍ച്ച് 17ന് ജനിച്ച ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്‍റെ ജന്‍മദിനം എല്ലാ വര്‍ഷവും ദേശീയ അവധിയായി ബംഗ്ലാദേശ് ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടാതെ മറ്റ് നിരവധി ആഘോഷങ്ങളും ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്‍റെ നൂറാം ജന്‍മദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!