ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ-ശ്രീലങ്ക സെമി ഫൈനല്‍ മഴയെടുക്കുമോ? കാലാവസ്ഥാ പ്രവചനം ഇങ്ങനെ

Published : Sep 30, 2026, 09:43 PM IST
shreyas iyer

Synopsis

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ-ശ്രീലങ്ക സെമി ഫൈനൽ മത്സരം നാളെ നടക്കും. മുൻ മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചതിനാൽ ആരാധകർ കാലാവസ്ഥാ റിപ്പോർട്ടിലേക്കാണ് ഉറ്റുനോക്കുന്നത്. മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാൽ ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കും.

ടോക്കിയോ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരങ്ങളില്‍ മഴ തിരിച്ചടിയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളെല്ലാം മോശം കാലാവസ്ഥ കാരണം തടസ്സപ്പെട്ടു. നി്ഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. തുടര്‍ന്നാണ് ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറിയത്. ഈ മത്സരം മാത്രമല്ല, മറ്റ് മൂന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും മഴ കൊണ്ടുപോയി. നാളെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സെമിഫൈനല്‍ മത്സരം നടക്കാനിരിക്കെ, എല്ലാവരുടെയും ശ്രദ്ധ നിഷിനിലെ കാലാവസ്ഥയിലാണ്.

അക്യുവെതര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, മത്സരത്തിനിടയില്‍ മഴ പെയ്യാന്‍ സാധ്യത വളരെ കുറവാണ്. കാലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ താപനില ഏകദേശം 30 ഡിഗ്രി സെല്‍ഷ്യല്‍ ആയിരിക്കും, മഴ പെയ്യാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യത. സെമിഫൈനല്‍ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഐസിസി ടി20 റാങ്കിംഗില്‍ ശ്രീലങ്കയേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ശ്രീലങ്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തില്‍ പുറത്തായിരുന്നു.

ചൊവ്വാഴ്ച മലേഷ്യക്കെതിരെ നടക്കേണ്ടിയിരുന്ന ബംഗ്ലാദേശിന്റെ ക്വാര്‍ട്ടര്‍ ഫൈനലും മഴമൂലം ഉപേക്ഷിച്ചിരുന്നു. മറ്റൊരു സെമിഫൈനലില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടും. രണ്ട് സെമിഫൈനല്‍ മത്സരങ്ങളും നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ സെമിയില്‍ ബംഗ്ലാദേശും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍, അന്നേ ദിവസം തന്നെ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഹാന്‍ങ്ഷുവില്‍ നടന്ന 2023-ലെ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരത്തില്‍ നേടിയ സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അന്ന് അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന റാങ്കുള്ള ടീം എന്ന നിലയിലാണ് ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത്. അതേസമയം, ഐച്ചി-നഗോയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ കിരീടം നിലനിര്‍ത്തിയിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലിന് പിന്നാലെ രോഹിത് ശര്‍മയ്ക്കും സെഞ്ചുറി, തുടര്‍ന്ന് മടക്കം; വിന്‍ഡീസിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
അരങ്ങേറ്റ മത്സരത്തില്‍ മോശം റെക്കോര്‍ഡ് സ്വന്തമാക്കി അക്വിബ് നബി; ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരം