
മുംബൈ: ഏകദിന ലോകകപ്പിലെ ആദ്യ പന്തറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മറ്റന്നാള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം.
ഇതിനിടെ ഈ ലോകകപ്പ് ആര് ജയിക്കുമെന്ന് ശാസ്ത്രീയമായി പ്രവചിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ ഗ്രീന്‍സ്റ്റോണ്‍ ലോബോ. കളിക്കാര്‍ ജനിച്ച വര്‍ഷവും അവരുടെ ജാതകവും ഗ്രഹനിലയുമെല്ലാം പരിഗണിച്ചാണ് ഗ്രീന്‍സ്റ്റോണ്‍ ലോബോ പ്രവചനം നടത്തിയിരിക്കുന്നത്.
1996ലെ ക്രിക്കറ്റ് ലോകകപ്പ് ശ്രീലങ്ക ജയിക്കുമെന്ന് താന്‍ പ്രവചിച്ചിരുന്നുവെന്നും അത് സത്യമായെങ്കിലും ശാസ്ത്രീയമല്ലായിരുന്നു ആ പ്രവചനമെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ ലോബോ പറഞ്ഞു. തന്‍റെ പ്രവചനത്തിലെ പോരായ്മകള്‍ കണ്ടെത്തിയശേഷം 2008ലാണ് വീണ്ടും പ്രവചനം നടത്താന്‍ തുടങ്ങിയത്. അതിനുശേഷം സ്പെയിനിന്‍റെ യൂറോ കപ്പ് വിജയവും 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവും 2015ല്‍ ഓസേട്ര്ലേയയുടെ ലോകകപ്പ് വിജയവും 2019ല്‍ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് വിജയവും ക്യാപ്റ്റന്‍മാര്‍ ജനിച്ച വര്‍ഷവും അവരുടെ ഗൃഹനിലയും നോക്കി കൃത്യമായി പ്രവചിച്ചുവെന്ന് ലോബോ അവകാശപ്പെടുന്നു.
തിരുവനന്തപുരത്ത് കനത്ത മഴ, കാര്യവട്ടത്തെ ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരം വെള്ളത്തിലാവും
ലോബോയുടെ പ്രവചനം അനുസരിച്ച് ഇത്തവണ ലോകകപ്പ് ജയിക്കാന്‍ സാധ്യതയുള്ളത് 1987ല്‍ ജനിച്ച ക്യാപ്റ്റന്‍മാരാണ്. ഈ ലോകകപ്പില്‍ രണ്ട് ക്യാപ്റ്റന്‍മാരാണ് 1987ല്‍ ജനിച്ചവരായുള്ളത്. ഒന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനും, മറ്റൊരാള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമാണ്. ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശിന്‍റെ ട്രാക്ക് റെക്കോര്‍ഡ് അത്ര മെച്ചമല്ലാത്തതിനാല്‍ ഇത്തവണ രോഹിത് ശര്‍മ തന്നെയാകും ലോകകപ്പില്‍ കിരീടമുയര്‍ത്തുക എന്നാണ് ലോബോയുടെ പ്രവചനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!