രാത്രി മുതല്‍ ചെറുതായി പെയ്തിരുന്ന മഴ രാവിലെയോടെ ശക്തമാകുകയായിരുന്നു. മഴ മാറിയാലും ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ നിശ്ചയിച്ച സമയത്ത് എന്തായാലും മത്സരം തുടങ്ങാനുള്ള സാധ്യത വിരളമാണ്. ഉച്ചയോടെ മഴ മാറിയാലും ഓവറുകള്‍ വെട്ടിക്കുറച്ചെങ്കിലും മത്സരം നടത്താനാവുമോ എന്നാണ് സംഘാടകര്‍ ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം: ഇന്ത്യയുടെ ലോകകപ്പ് സന്നാഹ മത്സരം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്നും നിരാശരാവേണ്ടിവരും. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ ഇന്ന് രാവിലെയോടെ കൂടുതല്‍ ശക്തമായി. ഇതോടെ ഇന്ന് ഉച്ചക്ക് തുടങ്ങേണ്ട ഇന്ത്യ-നെതര്‍ലന്‍ഡ്സ് ലോകകപ്പ് സന്നാഹമത്സരം വെള്ളത്തിലാവുമെന്ന് ഉറപ്പായി.
രാത്രി മുതല്‍ ചെറുതായി പെയ്തിരുന്ന മഴ രാവിലെയോടെ ശക്തമാകുകയായിരുന്നു. മഴ മാറിയാലും ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ നിശ്ചയിച്ച സമയത്ത് എന്തായാലും മത്സരം തുടങ്ങാനുള്ള സാധ്യത വിരളമാണ്. ഉച്ചയോടെ മഴ മാറിയാലും ഓവറുകള്‍ വെട്ടിക്കുറച്ചെങ്കിലും മത്സരം നടത്താനാവുമോ എന്നാണ് സംഘാടകര്‍ ഉറ്റുനോക്കുന്നത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മികച്ച ഡ്രെയിനേജ് സംവിധാനമുണ്ടെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നാല്‍ മത്സരം നടത്തുക ബുദ്ധിമുട്ടാവും. ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഉച്ചക്ക് ശേഷം പരിശീലനത്തിന് ഇറങ്ങിയിരുന്നു. മഴ മൂലം ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും ഉപേക്ഷിച്ചിരുന്നു. ഗുവാഹത്തിയിയില്‍ നടക്കേണ്ട മത്സരം ടോസിനുശേഷം കനത്ത മഴ പെയ്തതിനാലാണ് ഉപേക്ഷിച്ചത്.
കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയ-നെതര്‍ലന്‍ഡസ് മത്സരം 23 ഓവറാക്കി ചുരുക്കി നടത്തിയെങ്കിലും ഓസീസ് ഇന്നിംഗ്സിനുശേഷം നെതര്‍ലന്‍ഡ്സ് ബാറ്റിംഗിനിടെ വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ നടന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്സ് പൂര്‍ത്തിയായെങ്കിലം ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 37 ഓവറായപ്പോള്‍ മഴ എത്തിയപ്പോഴേക്കും മഴ എത്തിയതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിനെ വിജയികളായി പ്രഖ്യാപിപ്പിച്ചിരുന്നു.