
ടൂറിന്‍: എടിപി ഫൈനല്‍സ് (ATP Finals) ടെന്നിസില്‍ ജര്‍മന്‍ താരം അലകസാണ്ടര്‍ സ്വരേവ് (Alexander Zverev) ചാംപ്യന്‍. ഫൈനലില്‍ റഷ്യയുടെ ദാനില്‍ മെദ്‌വദേവിനെ (Daniil Medvedev) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം. സ്‌കോര്‍ 6-4 6-4. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ (Novak Djokovic) വീഴ്ത്തിയാണ് സ്വെരേവ് ഫൈനലിലെത്തിയത്.
ലോക രണ്ടാം നമ്പര്‍ താരമായ മെദ്‌വദേവിനെതിരെയും സമാനമായ പോരാട്ടമാണ് കാഴ്ചവച്ചത്. എടിപി ഫൈനല്‍സില്‍ സ്വരേവിന്റെ രണ്ടാം കിരീടമാണ് ഇത്. ഈ വര്‍ഷത്തെ ഒളിംപിക് സ്വര്‍ണവും സ്വരേവിനായിരുന്നു.
24കാരനായ സ്വരേവിന് ഇതുവരെ ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല. മാത്രമല്ല, സിന്‍സിനാറ്റി ഓപ്പണിലും മാഡ്രിഡിലും സ്വരേവ് കിരീടം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!