
ഓവല്‍: രണ്ട് കട്ട ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രൊപോസ് ചെയ്യാന്‍ ഇതില്‍ വലിയ വേദിയുണ്ടാവില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ലോക ക്രിക്കറ്റിലെ രണ്ട് മഹേമേരുക്കള്‍ മുഖാമുഖം വന്ന ഓവല്‍ ക്രിക്കറ്റ് മൈതാനമായിരുന്നു വേദി. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ പിന്തുടരുന്നതിന് ഇടയിലാണ് ഗാലറിയില്‍ ഈ മനോഹര പ്രണയരംഗം അരങ്ങേറിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബാറ്റ് ചെയ്യവേ ഗാലറിയില്‍ പ്രൊപോസ് ചെയ്യുകയും മോതിരം കൈമാറുകയും ചെയ്യുകയായിരുന്നു കമിതാക്കള്‍. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ടീം ഇന്ത്യക്ക് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ നഷ്‌ടമായി. ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ ആദ്യ പന്തില്‍ സ്‌കോട്ട് ബോളണ്ടിനായിരുന്നു വിക്കറ്റ്. 19 പന്തില്‍ 18 റണ്‍സുമായി ഗില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ 8 വിക്കറ്റിന് 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തതോടെയാണ് ഇന്ത്യക്ക് മുന്നില്‍ 444 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടപ്പെട്ടത്. ഡേവിഡ് വാര്‍ണര്‍(1), ഉസ്‌മാന്‍ ഖവാജ(13), സ്റ്റീവ് സ്‌മിത്ത്(34), ട്രാവിസ് ഹെഡ്(18), മാര്‍നസ് ലബുഷെയ്‌ന്‍(41), കാമറൂണ്‍ ഗ്രീന്‍(25), മിച്ചല്‍ സ്റ്റാര്‍ക്ക്(41), പാറ്റ് കമ്മിന്‍സ്(5) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം ഓസീസിന് നഷ്‌ടമായി. അലക്‌സ് ക്യാരി 105 പന്തില്‍ 8 ഫോറുകള്‍ സഹിതം 66* റണ്‍സുമായി പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വീതവും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി. നേരത്തെ ഓസ്‌ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!