'അവരെ കരുതലോടെ കളിക്കാതെ വഴിയില്ല'; രണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് മാത്യൂ വെയ്ഡ്

Published : Jan 05, 2021, 08:04 PM ISTUpdated : Jan 05, 2021, 08:09 PM IST
'അവരെ കരുതലോടെ കളിക്കാതെ വഴിയില്ല'; രണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് മാത്യൂ വെയ്ഡ്

Synopsis

ഇരുവരേയും നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ വെയ്ഡ്. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ മെൽബൺ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും. ഇരുവരേയും നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ വെയ്ഡ് അഭിപ്രായപ്പെട്ടു.

'അശ്വിനും ജഡേജയും മികച്ച സ്‌പിന്‍ സഖ്യമാണ്. സ്ഥിരതയോടെ പന്തെറിയുന്നതാണ് ഇവരുടെ കരുത്ത്. സിഡ്നിയിലും ഇരുവരേയും കരുതലോടെയാകും കളിക്കുക'യെന്നും വെയ്ഡ് പറഞ്ഞു. മെൽബൺ ടെസ്റ്റിലെ തിരിച്ചടികളെല്ലാം ഓസ്‌ട്രേലിയന്‍ ടീം സിഡ്നിൽ പരിഹരിക്കുമെന്ന് വെയ്ഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.

തിരിച്ചുവരവിന് വാര്‍ണര്‍

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സിഡ്നി ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയെന്ന് കോച്ച് ജസ്റ്റിൻ ലാംഗര്‍ വ്യക്തമാക്കി. ഇന്നലെ കഠിന പരിശീലനത്തിലായിരുന്നു വാര്‍ണര്‍. നെറ്റ്സില്‍ ഏറെ നേരം ബാറ്റ് ചെയ്തു. പരുക്കിനെ തുടര്‍ന്ന് വാര്‍ണര്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വാര്‍ണര്‍ തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയക്ക് കരുത്താകും. 

സിഡ്‌നിയില്‍ വെല്ലുവിളി ഹിറ്റ്‌മാന്‍; തുറന്നുസമ്മതിച്ച് ഓസീസ് സൂപ്പര്‍താരം

PREV
click me!

Recommended Stories

ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്
'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി