സിഡ്‌നി: സിഡ്നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വെല്ലുവിളിയാവുക രോഹിത് ശർമ്മ ആയിരിക്കുമെന്ന് ഓസീസ് സ്‌പിന്നർ നേഥൻ ലയൺ. ടെസ്റ്റിൽ കുറച്ച് മത്സരങ്ങളിലേ കളിച്ചിട്ടുള്ളൂ എങ്കിലും രോഹിത് അപകടകാരിയായ ബാറ്റ്സ്മാനാണ്. ഫോമിലെത്തിയാൻ ബൗളർമാർക്ക് നിയന്ത്രണം നഷ്ടപ്പെടും. എങ്കിലും രോഹിത്തിനെ പൂട്ടാനുള്ള തന്ത്രങ്ങൾ ഓസ്‌ട്രേലിയ ഒരുക്കിയിട്ടുണ്ടെന്നും ലയൺ പറഞ്ഞു.

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ശ‍ർമ്മ ആദ്യ രണ്ട് ടെസ്റ്റിലും കളിച്ചിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയും പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലെത്തിയ ഹിറ്റ്‌മാന്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയാണ് സിഡ്‌നി ടെസ്റ്റിനായി തയ്യാറെടുക്കുന്നത്. 

ഉമേഷിന് പകരമാര്? ആകാംക്ഷ മുറുകുന്നു

അതേസമയം പരുക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരം ആരാകും ഇന്ത്യൻ ടീമിലെത്തുക എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മൂന്നാം പേസർ സ്ഥാനത്തേക്ക് ഒന്നാം പരിഗണന നവ്‌ദീപ് സെയ്നിക്കാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പ്ലെയറെന്ന നിലയിലേക്ക് ടി. നടരാജൻ ഉയര്‍ന്നോ എന്ന സംശയം ഇന്ത്യൻ മാനേജ്‌മെന്‍റിന് ഉണ്ടെന്നാണ് സൂചന. 

സെയ്‍നി വേഗത്തിന്‍റെ ആനുകൂല്യം കൂടി കണക്കിലെടുത്ത് സിഡ്നി ടെസ്റ്റില്‍ കളിച്ചേക്കാം. രോഹിത് ശര്‍മ്മയും ശുഭ്മാൻ ഗില്ലുമായിരിക്കും ഓപ്പണ്‍ ചെയ്യുക. മായങ്ക് അഗർവാൾ പുറത്തുപോയേക്കും. എന്നാല്‍ ഹനുമ വിഹാരി ടീമിൽ തുടർന്നേക്കും. 

രണ്ടാം ടെസ്റ്റിലും ജയം; ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക