ആരും പറഞ്ഞുപോകും 'ലവ് യൂ ലബുഷെയ്‌ന്‍'; കാണാം വണ്ടര്‍ ക്യാച്ച്- വീഡിയോ

Published : Dec 26, 2022, 03:59 PM ISTUpdated : Dec 26, 2022, 04:02 PM IST
ആരും പറഞ്ഞുപോകും 'ലവ് യൂ ലബുഷെയ്‌ന്‍'; കാണാം വണ്ടര്‍ ക്യാച്ച്- വീഡിയോ

Synopsis

ബോക്‌സിംഗ് ഡേ ടെസ്റ്റിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 189 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയ 12 ഓവറില്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ്

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിംഗ് ഡേ ടെസ്റ്റ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച് മാര്‍നസ് ലബുഷെയ്‌ന്‍റെ വിസ്‌മയ ക്യാച്ച്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഖയോ സോണ്ടോയെ പുറത്താക്കാന്‍ വേണ്ടിയാണ് ലബുഷെയ്‌ന്‍ പറന്നത്. 19 പന്തില്‍ 5 റണ്‍സ് മാത്രം നേടാനേ സോണ്ടോയ്ക്ക് സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 29-ാം ഓവറില്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി നേടാനുള്ള സോണ്ടോയുടെ ശ്രമം ഇടത്തേക്ക് പറന്ന് ലബുഷെയ്‌ന്‍ അവസാനിപ്പിക്കുകയായിരുന്നു. 

ബോക്‌സിംഗ് ഡേ ടെസ്റ്റിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 189 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയ 12 ഓവറില്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ്. 11 പന്തില്‍ ഒരു റണ്‍സ് നേടിയ ഉസ്‌മാന്‍ ഖവാജയുടെ വിക്കറ്റ് ആതിഥേയര്‍ക്ക് നഷ്‌ടമായി. 51 പന്തില്‍ 32 റണ്‍സുമായി ഡേവിഡ് വാര്‍ണറും 12 പന്തില്‍ 5 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ഓസീസ് സ്കോര്‍ 6.4 ഓവറില്‍ 21ല്‍ നില്‍ക്കേ ഖവാജയെ റബാഡ പുറത്താക്കുകയായിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 189ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്‌ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. നായകന്‍ ഡീന്‍ എല്‍ഗാര്‍ 26 റണ്‍സില്‍ പുറത്തായി.  സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിനെ വെറെയ്‌നും ജാന്‍സനും ചേര്‍ന്ന് 150 കടത്തുകയായിരുന്നു.  

ഗ്രീനിന് അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്ക തകര്‍ന്നു; മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍