Asianet News MalayalamAsianet News Malayalam

ഗ്രീനിന് അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്ക തകര്‍ന്നു; മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഉസ്മാന്‍ ഖവാജയാണ് (1) മടങ്ങിയത്. ഡേവിഡ് വാര്‍ണര്‍ (32), മര്‍നസ് ലബുഷെയ്ന്‍ (5) എന്നിവരാണ് ക്രീസില്‍. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്.

good start for australia against south africa in second test
Author
First Published Dec 26, 2022, 12:58 PM IST

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 189നെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഉസ്മാന്‍ ഖവാജയാണ് (1) മടങ്ങിയത്. ഡേവിഡ് വാര്‍ണര്‍ (32), മര്‍നസ് ലബുഷെയ്ന്‍ (5) എന്നിവരാണ് ക്രീസില്‍. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 189ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. 

സ്‌കോര്‍ സൂചിപ്പിക്കുന്നത് പോലെ മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഡീന്‍ എല്‍ഗാര്‍ (26), സറേള്‍ ഇര്‍വീ (18), തുനിസ് ഡി ബ്രൂയ്ന്‍ (12), തെംബ ബവൂമ (1), ഖയ സോണ്ടോ (5) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നാലെ വെറെയ്‌നെ- ജാന്‍സന്‍ ഒത്തുചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 112 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വെറെയ്‌നെ പുറത്താക്കി ഗ്രീന്‍ സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടുപിറകെ ജാന്‍സനേയും ഗ്രീന്‍ മടക്കിയയച്ചു.

മഹാരാജ് (2), കഗിസോ റബാദ (4), ലുംഗി എന്‍ഗിഡി (2) എന്നിവര്‍ പെട്ടന്ന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 200ന് താഴെ ഒതുങ്ങി. ആന്റിച്ച് നോര്‍ജെ (1) പുറത്താവാതെ നിന്നു. ഗ്രീനിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റെടുത്തു. നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ടെസ്റ്റാണിത്. ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. മെല്‍ബണില്‍ ജയിച്ചാല്‍ ഓസീസിന് പരമ്പര സ്വന്തമാക്കാം. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്. 

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, സറേള്‍ ഇര്‍വീ, തെംബ ബവൂമ, ഖയ സോണ്ടോ, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ലുംഗി എന്‍ഗിഡി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; ഒഡീഷ എഫ്‌സിയോട് കടം വീട്ടാനുണ്ട്

Follow Us:
Download App:
  • android
  • ios