ധോണിയുടെ പകുതി കഴിവെങ്കിലും കിട്ടിയിരുന്നെങ്കില്‍; പരിഭവം പങ്കുവച്ച് ഓസീസ് താരം

By Web TeamFirst Published May 10, 2020, 12:42 PM IST
Highlights

ധോണി അപൂര്‍മവായി കാണുന്ന പ്രതിഭാസമാണെന്നാണ് ക്യാരി പറയുന്നത്. ''ധോണിക്കെതിരെ കളിക്കുക ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ പുറത്താക്കുക ബുദ്ധിമുട്ടാണ്.

സിഡ്നി: ധോണി ആവണമെന്നില്ല, എന്നാല്‍ ധോണിയുടെ കഴിവിന്റെ പാതിയെങ്കിലും കിട്ടിയെങ്കിലെന്ന് ആഗ്രഹിച്ചുപോയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഓസീസിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പറായ ക്യാരി. ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ക്യാരിയെ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 

ധോണി അപൂര്‍മവായി കാണുന്ന പ്രതിഭാസമാണെന്നാണ് ക്യാരി പറയുന്നത്. ''ധോണിക്കെതിരെ കളിക്കുക ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ പുറത്താക്കുക ബുദ്ധിമുട്ടാണ്. ദേശീയ ടീമിലും ബിഗ്ബാഷിലും കളിക്കുമ്പോള്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എത്ര ശാന്തനായിട്ടാണ് അദ്ദേഹം ഗ്രൗണ്ടില്‍ പെരുമാറുന്നത്. 

നിങ്ങള്‍ ഏതു ക്രിക്കറ്ററോടു ചോദിച്ചാലും ധോണിയെപ്പോലെ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരിക്കും മറുപടി. ധോണിയാവേണ്ട, മറിച്ച് അദ്ദേഹത്തിന്റെ പകുതിയെങ്കിലും മികവ് പുറത്തെടുക്കാനായാല്‍ ഞാന്‍ സന്തോഷവാനായിരിക്കും.''

നിശ്ചിത ഓവര്‍ ക്രി്ക്കറ്റില്‍ ഓസീസിന്റെ സ്ഥിരം വിക്കറ്റ് കീപ്പറാണ് ക്യാരി. 2018ല്‍ ഇന്ത്യക്കെതിരെയായിരുന്നു അരങ്ങേറ്റം. ഈ സീസണിലെ ഐപിഎല്‍ ലേലത്തില്‍ 2.4 കോടി രൂപയ്ക്കാണ് കെയ്റിയെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.

click me!