
ല്കനോ: ഇന്ത്യന്‍ കളിക്കാരെ വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇര്‍ഫാന്‍ പത്താനും സുരേഷ് റെയ്നയും. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് ഇരുവരും ഈ ആവശ്യവുമായി രംഗത്തെത്തിയത്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. വിരമിച്ച താരങ്ങള്‍ക്ക് മാത്രമെ വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയൂ.
ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ഐസിസിയുമായി ചേര്‍ന്ന് ബിസിസിഐ നടപടി സ്വീകരിക്കണം. കുറഞ്ഞത് രണ്ട് ലീഗുകളിലെങ്കിലും കളിക്കാനുള്ള അനുമതി കളിക്കാര്‍ക്ക് നല്‍കണം. വിദേശ ലീഗുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യന്‍ ടീമിനും ഗുണകരമാണ്. വിദേശ ലീഗുകളില്‍ തിളങ്ങുന്ന താരങ്ങളാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്-പത്താനോടായി റെയ്ന പറഞ്ഞു.
ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനിടയില്ലാത്ത കളിക്കാരെയും പ്രായം 30 കടന്നവരെയും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇര്‍ഫാന്‍ പത്താനും ആവശ്യപ്പെട്ടു. ഓരോ രാജ്യത്തും ഓരോ സാഹചര്യങ്ങളാണ്. ഓസീസിനായി മൈക് ഹസി അരങ്ങേറുമ്പോള്‍ 29 വയസായിരുന്നു. ഇന്ത്യയില്‍ ഒരു കളിക്കാരന്‍ 30 വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പ്രായം 30 കടന്നവരെയും ദേശീയ ടീമിലെത്താന്‍ സാധ്യതയില്ലാത്തവരെയും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണം-പത്താന്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കുന്നത് സംബന്ധിച്ച് താനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന എം എസ് കെ പ്രസാദും തമ്മില്‍ യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് റെയ്ന ആവര്‍ത്തിച്ചു. നേരത്തെ റെയ്നയുടെ വാദങ്ങള്‍ പ്രസാദ് തള്ളിയിരുന്നു. റെയ്നയോട് വ്യക്തിപരമായി സംസാരിച്ചിരുന്നുവെന്നായിരുന്നു പ്രസാദിന്റെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!