ഓസ്‌ട്രേലിയ എ- ഇന്ത്യ രണ്ടാം ത്രിദിന സന്നാഹമത്സരവും സമനിലയില്‍

By Web TeamFirst Published Dec 13, 2020, 5:39 PM IST
Highlights

സെഞ്ചുറിയുമായി പുറത്താവാതെ നിന്ന് ബെന്‍ മക്‌ഡെര്‍മോട്ട് (107), ജാക്ക് വില്‍ഡര്‍മുത് (111) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ മുന്നില്‍ നയിച്ചത്. മുഹമ്മദ് ഷമി ഇന്ത്യക്കായ രണ്ട് വിക്കറ്റെടുത്തു.

സിഡ്‌നി: ഓസ്‌ട്രേലിയ എ- ഇന്ത്യ എ രണ്ടാം സന്നാഹമത്സരവും സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ 194/10, 386/4 ഡി & ഓസ്‌ട്രേലിയ 108/10 & 307/4. ഓസ്‌ട്രേലിയ എയ്ക്ക് 473 റണ്‍സാണ് പിങ്ക് പന്തിലെ ത്രിദിന മത്സരത്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നാലിന് 307 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. സെഞ്ചുറിയുമായി പുറത്താവാതെ നിന്ന് ബെന്‍ മക്‌ഡെര്‍മോട്ട് (107), ജാക്ക് വില്‍ഡര്‍മുത് (111) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ മുന്നില്‍ നയിച്ചത്. മുഹമ്മദ് ഷമി ഇന്ത്യക്കായ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഹനുമ വിഹാരി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

മാര്‍കസ് ഹാരിസ് (5), ജോ ബേണ്‍സ് (1), നിക്ക് മാഡിന്‍സണ്‍ (14), അലക്‌സ് ക്യാരി (58) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. നേരത്തെ ഋഷഭ് പന്ത് (പുറത്താവാതെ 103), വിഹാരി (പുറത്താവാതെ 104) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പൃഥ്വി ഷാ (3), മായങ്ക് അഗര്‍വാള്‍ (61), ശുഭ്മാന്‍ ഗില്‍ (65), അജിന്‍ക്യ രഹാനെ (38) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഓസീസിനായി സ്‌റ്റെക്കെറ്റീ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ ജസ്പ്രിത് ബുമ്ര (55), പൃഥ്വി ഷാ (40), ശുഭ്മാന്‍ ഗില്‍ (43), മുഹമ്മദ് സിറാജ് (22) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് 19 റണ്‍സ് സമ്മാനിച്ചത്. അവസാന വിക്കറ്റില്‍ സിറാജ്- ബുമ്ര സഖ്യം 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ ഓസീസ് തകര്‍ന്നടിഞ്ഞു. ഷമിയും നവ്ദീപ് സൈനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബുമ്ര രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. ഈ മാസം 17നാണ് ആദ്യ ടെസ്റ്റ്. അഡ്‌ലെയ്ഡ് ഓവലില്‍ പകലും രാത്രിയുമായിട്ടാണ് ആദ്യ ടെസ്റ്റ്.

click me!