ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര, ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; നാല് സ്പിന്നര്‍മാര്‍ ടീമില്‍

By Web TeamFirst Published Jan 11, 2023, 10:31 AM IST
Highlights

പാറ്റ് കമിന്‍സ് തന്നെയാണ് നായകന്‍. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റന്‍. ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ്, ജോഷ് ഹേസല്‍വുഡ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്.

മെല്‍ബണ്‍: അടുത്ത മാസം ഇന്ത്യക്കെതിരെ ആരംഭിക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യുവ സ്പിന്നറായ ടോഡ് മര്‍ഫി,മിച്ചല്‍ സ്വപ്സെണ്‍, ആഷ്ടണ്‍ അഗര്‍, നേഥന്‍ ലിയോണ്‍ എന്നിവരാണ് ഓസീസ് ടീമിലെ സ്പിന്നര്‍മാര്‍.

റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയ രണ്ടുതാരങ്ങളിലും ഒരു സ്പിന്നറുണ്ട്. ബാറ്റര്‍ മാറ്റ് റെന്‍ഷോയെയും സ്പിന്നര്‍ പീറ്റര്‍ ഹാന്‍ഡ്‌സ്കോംബിനെയുമാണ് റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന പുതുമുഖം ലാന്‍സ് മോറിസ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റിന് ശേഷം മാത്രമെ ടെസ്റ്റ് പരമ്പരയില്‍ കളിക്കു. അടുത്ത മാസം ഒമ്പതിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

അത് നീതികേടല്ലേ? ഷനകയ്‌ക്കെതിരായ അപ്പീല്‍ പിന്‍വലിക്കാനുണ്ടായ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

പാറ്റ് കമിന്‍സ് തന്നെയാണ് നായകന്‍. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റന്‍. ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ്, ജോഷ് ഹേസല്‍വുഡ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. പരിക്കില്‍ നിന്ന് മോചിതനാകാത്ത ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് പരമ്പര നിര്‍ണായകമാണ്. ഓസീസ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീം: Pat Cummins (c), Ashton Agar, Scott Boland, Alex Carey, Cameron Green, Peter Handscomb, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Lance Morris, Todd Murphy, Matthew Renshaw, Steve Smith (vc), Mitchell Starc, Mitchell Swepson, David Warner.

click me!