ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഇനി അഞ്ച് മത്സരങ്ങള്‍

By Gopalakrishnan CFirst Published Aug 17, 2022, 4:54 PM IST
Highlights

പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍ ആക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐസിസി.

മെല്‍ബണ്‍: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ കഴിഞ്ഞാല്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നതാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി. സമീപകാലത്ത് ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ ഇന്ത്യ നേടിയ വിജയങ്ങളും ഇതിന് കാരണമാണ്. 2004-2005 മുതല്‍ ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ്. അതുവരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലായിരുന്നു ഇരു ടീമുകളും കളിച്ചിരുന്നത്.

എന്നാല്‍ സമീപകാലത്തെ ആവേശപ്പോരാട്ടങ്ങള്‍ പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍ ആക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐസിസി. ഐസിസിയുടെ 2023-2027 വര്‍ഷത്തെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍(എഫ്‌ടിപി) 2025ലും 2027ലും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്നതാണ്. അതിന് മുമ്പ് അടുത്തവര്‍ഷം ഇന്ത്യയില്‍ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കൂടി ഇരു ടീമുകളും കളിക്കും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗം കൂടിയായിരിക്കും ഈ പരമ്പരകള്‍.

രണ്ട് കാര്യങ്ങള്‍ പരിശീലകനായിരിക്കേ രവി ശാസ്ത്രി ഇഷ്‍ടപ്പെട്ടിരുന്നില്ല; വെളിപ്പെടുത്തി ദിനേശ് കാർത്തിക്

1992ലാണ് ഇതിന് മുമ്പ് ഇരു ടീമുകളും അവസാനമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്. അടുത്തിടെ ഐസിസി പ്രതിമാസ അവലോകനത്തില്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു. 2018ngx 2020ലും ഓസ്ട്രേലിയയില്‍ നടന്ന പരമ്പരളില്‍ ഇന്ത്യ ആവേശജയം സ്വന്തമാക്കിയിരുന്നു.

വിരാട് കോലിയുടെ കാര്യത്തില്‍ ആധിയുണ്ട്! ബാല്യകാല കോച്ചും താരത്തെ കയ്യൊഴിയുന്നുവോ?

നിലവില്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഇന്ത്യ അഞ്ച് മത്സര പരമ്പരകളില്‍ കളിക്കുന്നത്. 2023-2027 കാലയളവില്‍ ഇന്ത്യ നാട്ടില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ വിദേശത്ത് ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയും ടെസ്റ്റ് പരമ്പര കളിക്കും.

click me!