ഇന്ത്യന്‍ വനിതകള്‍ പടിക്കല്‍ കലമുടച്ചു; ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

Published : Mar 08, 2020, 03:47 PM IST
ഇന്ത്യന്‍ വനിതകള്‍ പടിക്കല്‍ കലമുടച്ചു; ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

Synopsis

വനിത ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്. ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയര്‍ കിരീടം നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.

മെല്‍ബണ്‍: വനിത ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്. ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയര്‍ കിരീടം നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.1 ഓവറില്‍ 99 ഓവറില്‍ എല്ലാവരും പുറത്തായി. മൂന്ന്  വിക്കറ്റ് വീതം നേടിയ മേഗന്‍ ഷട്ട്, ജെസ് ജോനസെന്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 33 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി. തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന ഷെഫാലി വര്‍മ (2), ജമീമ റോഡ്രിഗസ് (0) എന്നിവര്‍ ആദ്യ രണ്ട് ഓവറിനിടെ മടങ്ങി. സ്മൃതി മന്ഥാന (11), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി. ഇതിനിടെ താനിയ ഭാട്ടിയ (2) പരിക്കേറ്റ് പിന്‍വാങ്ങുകയും ചെയ്തു. മധ്യനിരയില്‍ ദീപ്തിക്ക് പുറമെ വേദ കൃഷ്ണമൂര്‍ത്തി (19), റിച്ച ഘോഷ് (18) എന്നിവര്‍ പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ നൂറിനടുത്തെങ്കിലും എത്തിച്ചത്.  ശിഖ പാണ്ഡെ (1), രാധ യാദവ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സോഫി മോളിനക്‌സ്, ഡെലിസ കിമ്മിന്‍സ്, നിക്കോള ക്യാരി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നേരത്തെ അലിസ ഹീലി (39 പന്തില്‍ 75), ബേത് മൂണി (54 പന്തില്‍ 78) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയിരുന്നു. ആക്രമിച്ച് കളിച്ച ഹീലിയാണ് പവര്‍പ്ലേ ഓവറുകളില്‍ സ്‌കോര്‍ കുത്തനെ ഉയര്‍ത്തിയത്. അഞ്ച് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്. ഹീലിയെ രാധ യാദവ് പുറത്താക്കുകയായിരുന്നു. 10 ഫോറ് അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിങ്‌സ്. 

മധ്യ ഓവറുകളില്‍ റണ്ണുയര്‍ത്തിയത് മൂണിയായിരുന്നു. എന്നാല്‍ പിന്നീടെത്തിയ താരങ്ങളില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മെഗ് ലാന്നിങ് (16), അഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹെയ്‌നസ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രണ്ട് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ദീപിതിക്ക് പുറമെ പൂനം യാദവ്, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവിനെ നൈസായി ഒഴിവാക്കി'?, ലോകകപ്പ് ഫോട്ടോ പങ്കുവെച്ച ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
പാക് താരം അബ്രാർ അഹമ്മദിനെ സ്വന്തമാക്കി സൺറൈസേഴ്സ്; സോഷ്യൽ മീഡിയയിൽ കാവ്യ മാരനെതിരെ ആരാധകരോഷം