മൂന്ന് വർഷത്തിലേറെ വിരാട് കോലിയുടെ കീഴില്‍ വൈസ് ക്യാപ്റ്റനായിയിരുന്നു രഹാനെ. 2018-19 ലെ ഓസ്‌ട്രേലിയൻ പര്യടനത്തില്‍ ഇന്ത്യ നേടിയ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിൽ രഹാനെ നിർണായക പങ്കുവഹിച്ചു.
ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അജിങ്ക്യാ രഹാനെയെക്കുറിച്ച് ഹൃദയം തൊടുന്നു കുറിപ്പുമായി വിരാട് കോലി. തന്‍റെ 'ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിംഗ് പാർട്ണർ' എന്നാണ് രഹാനെയെ കോലി വിശേഷിപ്പിച്ചത്.
'ജിങ്ക്‌സ്, മഹത്തായ ഒരു കരിയറിന് എന്‍റെ അഭിനന്ദനങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിനായി നീ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, ഈ യാത്രയിൽ നിനക്ക് ഏറെ അഭിമാനിക്കാം. സ്ലിപ്പിലെ ഏറ്റവും വിശ്വസ്തമായ കൈകളും എന്‍റെ പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിംഗ് പങ്കാളിയുമാണ് നീ. ഭാവി ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു കോലിയുടെ വാക്കുകള്‍. മൂന്ന് വർഷത്തിലേറെ വിരാട് കോലിയുടെ കീഴില്‍ വൈസ് ക്യാപ്റ്റനായിയിരുന്നു രഹാനെ.
2018-19 ലെ ഓസ്‌ട്രേലിയൻ പര്യടനത്തില്‍ ഇന്ത്യ നേടിയ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിൽ രഹാനെ നിർണായക പങ്കുവഹിച്ചു. തുടർന്ന് 2020-21 ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ, കടുത്ത സമ്മർദ്ദഘട്ടത്തിൽ ടീമിന്‍റെ നായകത്വം ഏറ്റെടുത്ത രഹാനെ 2-1 എന്ന ചരിത്ര വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു. ഇന്ത്യക്കായി 85 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 12 സെഞ്ചുറിയും 26 അര്‍ധസെഞ്ചുറിയും അടക്കം 5,077 റണ്‍സാണ് ടെസ്റ്റില്‍ രഹാനെയുടെ നേട്ടം. കോലിക്ക് കീഴിൽ: 63 ടെസ്റ്റുകളിൽ നിന്ന് 3,550 റൺസ് നേടി.
കോലിക്ക് പുറമെ ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, റിഷഭ് പന്ത് തുടങ്ങിയ മുൻ സഹതാരങ്ങളും രഹാനെക്ക് ആശംസകൾ നേർന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂജാര കുറിച്ചതിങ്ങനെയായിരുന്നു, 'വർഷങ്ങളോളം ഡ്രസ്സിംഗ് റൂം പങ്കിടാനും ഗ്രൗണ്ടിലും പുറത്തും അവിസ്മരണീയമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനും സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അടുത്ത അധ്യായത്തിൽ രഹാനെക്കും കുടുംബത്തിനും മികച്ച ആശംസകൾ. 2026 ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്തക്കായി അവസാന പോരാട്ടത്തിനിറങ്ങിയ രഹാനെ, 2027 ഐപിഎല്ലിൽ കളിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
