രക്ഷകരായി ക്യാരി-മാര്‍ഷ് സഖ്യം! ഓസീസിന് മുന്നിൽ രണ്ടാം ടെസ്റ്റിലും കിവീസ് വീണു, പരമ്പര നഷ്ടം

Published : Mar 11, 2024, 09:28 AM ISTUpdated : Mar 12, 2024, 07:24 AM IST
രക്ഷകരായി ക്യാരി-മാര്‍ഷ് സഖ്യം! ഓസീസിന് മുന്നിൽ രണ്ടാം ടെസ്റ്റിലും കിവീസ് വീണു, പരമ്പര നഷ്ടം

Synopsis

നാലിന് 77 എന്ന നിലയിലാണ് ഓസീസ് നാലാംദിനം ആരംഭിച്ചത്. സ്റ്റീവന്‍ സ്മിത്ത് (9), മര്‍നസ് ലബുഷെയ്ന്‍ (6), ഉസ്മാന്‍ ഖവാജ (11), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെയ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. രണ്ടാം മത്സരം മൂന്ന് വിക്കറ്റിന് ജയിച്ചതോടെയാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്. തോല്‍വി മുന്നില്‍ കണ്ട ഓസീസിനെ മിച്ചല്‍ മാര്‍ഷ് (80), അലക്‌സ് ക്യാരി (123 പന്തില്‍ പുറത്താവാതെ 98) എന്നിവരുടെ ഇന്നിംഗ്‌സാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ്: ന്യൂസിലന്‍ഡ് 162, 372 & ഓസ്‌ട്രേലിയ 256, 281/7. നിര്‍ണായക പ്രകടനം പുറത്തെടുത്ത ക്യാരി തന്നെയാണ് മത്സരത്തിലെ താരം. മാറ്റ് ഹെന്റി പരമ്പരയുടെ താരമായി.

നാലിന് 77 എന്ന നിലയിലാണ് ഓസീസ് നാലാംദിനം ആരംഭിച്ചത്. സ്റ്റീവന്‍ സ്മിത്ത് (9), മര്‍നസ് ലബുഷെയ്ന്‍ (6), ഉസ്മാന്‍ ഖവാജ (11), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു. ഇന്ന് വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍സും കൂടി ചേര്‍ത്ത് ട്രാവിസ് ഹെഡും (18) മടങ്ങി. ഇതോടെ അഞ്ചിന് 80 എന്ന നിലയിലായി ഓസീസ്. പിന്നാലെയാണ് ക്രീസിലുറച്ച മാര്‍ഷ് - ക്യാരി സഖ്യം ഏകദിന ശൈലില്‍ ബാറ്റ വീശി. ആ തന്ത്രം വിജയിക്കുകയും ചെയ്തു. 

ഇരുവരും 140 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ മിച്ചല്‍ മാര്‍ഷിനേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി കിവീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 102 പന്തുകള്‍ നേരിട്ട മാര്‍ഷ് ഒരു സിക്‌സും 10 ഫോറും നേടിയിരുന്നു. ഇരുവരും മടങ്ങിയെങ്കിലും പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 32) - ക്യാരി സഖ്യം കിവീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്തു. കിവീസിന് വേണ്ടി ബെന്‍ സീര്‍സ് നാല് വിക്കറ്റെടുത്തു.

ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലും കേരള സ്‌ട്രൈക്കേഴ്‌സിനെ രക്ഷിക്കാനായില്ല; ചെന്നൈയോട് തോറ്റ് പുറത്ത്

രണ്ടാം ഇന്നിംഗ്‌സില്‍ രചിൻ രവീന്ദ്രന്‍ (82), ടോം ലാഥം (73), കെയ്ന്‍ വില്യംസണ്‍ (51), ഡാരില്‍ മിച്ചല്‍ (58), സ്‌കോട്ട് കുഗെല്‍ജിന്‍ (44) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തിയരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ കിവീസിനെ 162ന് പുറത്താക്കിയത് ജോഷ് ഹേസല്‍വുഡിന്റെ പ്രകടനമായിരുന്നു. 38 റണ്‍സ് നേടിയ ലാഥമായിരുന്നു ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 256ന് പുറത്താവുകയായിരുന്നു. മര്‍നസ് ലബുഷെയ്‌നിന്റെ (90) ഇന്നിംഗ്‌സാണ് ഓസീസിനെ രക്ഷപ്പെടുത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍