
ദുബായ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഐസിസി ഏകദിന ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ. പുതിയ റാങ്കിംഗില്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കും 113 പോയന്‍റ് വീതമാണെങ്കിലും ദശാംശകണക്കില്‍ ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.ഓസ്ട്രേലിയക്ക് 113.286 റേറ്റിംഗ് പോയന്‍റും ഇന്ത്യക്ക് 112.638 റേറ്റിംഗ് പോയന്‍റുമാണുള്ളത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യ ടി20യിലും ഏകദിനങ്ങളിലും ഒന്നാം സ്ഥാനത്തായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഹമ്മദാബാദില്‍ നടന്ന അവസാന ടെസറ്റില്‍ ജയിച്ചിരുന്നെങ്കില്‍ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് സമനിലയായതോടെ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനായില്ല. ഇപ്പോള്‍ സ്ട്രേലിക്കെതിരായ ഏകദിന പരമ്പര തോല്‍വിയോടെ ഏകദി റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യ കൈവിട്ടു.ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 114 റേറ്റിംഗ് പോയന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. പരമ്പര കൈവിട്ടതോടെ ഒരു റേറ്റിംഗ് പോയന്‍റ് നഷ്ടമായി രണ്ടാം സ്ഥാനത്തായി. പരമ്പരക്ക് മുമ്പ് 112 പോയന്‍റായിരുന്നു രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കുണ്ടായിരുന്നത്.
നാട്ടില്‍ മൂന്ന് ഫോര്‍മാറ്റിലുമായി തുടര്‍ച്ചയായി 25 പരമ്പരകള്‍ ജയിച്ചശേഷമാണ് ഇന്ത്യ ഒരു പരമ്പര കൈവിടുന്നത്. ടി20 റാങ്കിംഗില്‍ മാത്രമാണ് നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്. ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡുമായി രണ്ട് റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമെയുള്ളു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡ് സമ്പൂര്‍ണ ജയം നേടിയാല്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലന്‍ഡിന് രണ്ടാം സ്ഥാനത്തെത്താനും അവസരമുണ്ട്. മറ്റന്നാളാണ് ശ്രീലങ്ക-ന്യൂസിലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് കളിക്കുക.