
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ചെന്നൈയില്‍ നടന്ന മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനുള്ള തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ സൂര്യയുടെ കഴിവും പ്രതിഭയും കണക്കിലെടുത്താണ് അദ്ദേഹത്തെ പിന്തുണക്കുന്നത് എന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇതിനെ ന്യായീകരിച്ചത്. എന്നാല്‍ ചെന്നൈ ഏകദിനത്തില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ സൂര്യകുമാര്‍ ആഷ്ടണ്‍ അഗറിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
സൂര്യയെ കളിപ്പിച്ചതിനൊപ്പം പിന്തുണക്കുന്നുവെന്ന സന്ദേശം നല്‍കിയ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തന്നെ ചെന്നൈ ഏകദിനത്തില്‍ ഏഴാമനായി ഇറക്കിയയിലൂടെ അദ്ദേഹത്തിന്‍റെ കഴിവിനെ സംശയിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ പറഞ്ഞു. നിങ്ങള്‍ അവനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. സൂര്യക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കരുതെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ അവസരം നല്‍കി നിങ്ങള്‍ അവനുള്ള പിന്തുണ വ്യക്തമാക്കി.പക്ഷെ അതോടൊപ്പം അവനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറക്കി അവന്‍റെ കഴിവില്‍ സംശയം പ്രകടിപ്പിക്കുയും ചെയ്തു.അതൊരു വസ്തുതയാണ്.
ചെന്നൈ ഏകദിനത്തില്‍ സൂര്യകുമാറിനെ ഏഴാമനായി ഇറക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രോഹിത്
അയാള്‍ ഫോമിലല്ലെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് വീണ്ടും നാലം നമ്പറില്‍ ഇറക്കിയില്ല.കാരണം സ്വിംഗ് ബൗളിംഗിന് മുന്നില്‍ വീണ്ടും പരാജയപ്പെട്ടാലോ എന്ന് സംശയിച്ചു. എന്നാല്‍ ഒടുവില്‍ സൂര്യയെ ഇറക്കിയപ്പോഴെ കളി കൂടുതല്‍ ദുഷ്കരമായ ഘട്ടത്തിലായിരുന്നു.ഫോമിലുള്ള ബാറ്ററെ താഴെയിറക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ഫോമിലല്ലാത്ത ഒരു ബാറ്ററെ അയാളുടെ പതിവ് പൊസിഷനില്‍ അല്ലാതെ താഴേക്കിറക്കുമ്പോള്‍ ക്രീസിലിറങ്ങാന്‍ കാത്തിരിക്കുന്ന അയാളുടെ മനസിലൂടെ പല ചിന്തകളും കടന്നുപോകും. കാരണം അയാളുമൊരു മനുഷ്യനാണെന്നും ജഡേജ ക്രിക് ബസിനോട് പറഞ്ഞു.
ഗ്രൗണ്ടില്‍ 360 ഡിഗ്രി കളി കാഴ്ചവെക്കുന്ന അതേ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇന്നലെയും ഇറങ്ങിയത്.അയാള്‍ക്ക് കളിക്കാന്‍ അറിയാത്തതൊന്നുമല്ല.പക്ഷെ ഇതെല്ലാം മനസിന്‍റെ കളിയാണ്. വിരാട് കോലിയെപ്പോലൊരു താരം പോലും ഫോമിലല്ലാത്തപ്പോള്‍ മാനസിക പിരിമുറുക്കത്തിലായെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. അതായത്, കളിക്കാനിറങ്ങുന്നതിന് മുമ്പുള്ള മാനസികനില ഏറെ പ്രധാനമാണ്. കളിക്കാരനെ ഇറക്കാതെ കുറേനേരം കാത്തിരുത്തിയാല്‍ അയാളുടെ മനസിലെ സംശയം കൂടുകയെ ഉള്ളൂവെന്നും ജഡേജ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!