CWC 2022 : അലീസ ഹീലിക്ക് സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഓസീസ് വനിതകള്‍ ഫൈനലില്‍

Published : Mar 30, 2022, 01:09 PM IST
CWC 2022 : അലീസ ഹീലിക്ക് സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഓസീസ് വനിതകള്‍ ഫൈനലില്‍

Synopsis

മഴ കാരണം 45 ഓവറാക്കി ചുരുക്കുയി മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. അലീസ ഹീലിയുടെ (129) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 37 ഓവറില്‍ 148ന് എല്ലാവരും പുറത്തായി.

വെല്ലിംഗ്ടണ്‍: ഓസ്‌ട്രേലിയ വനിതാ ഏകദിന ലോകകപ്പിന്റെ (CWC 2022) ഫൈനലില്‍. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 157 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഓസീസ് വനിതകള്‍ ഫൈനലിനെത്തുന്നത്. മഴ കാരണം 45 ഓവറാക്കി ചുരുക്കുയി മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. അലീസ ഹീലിയുടെ (129) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 37 ഓവറില്‍ 148ന് എല്ലാവരും പുറത്തായി.

വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറാണ് (48) വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 34 റണ്‍സ് വീതമെടുത്ത ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. പരിക്ക് കാരണം ചിനേല്ലെ ഹെന്റി, അനിസ മുഹമ്മദ് എന്നിവര്‍ ബാറ്റിംഗിനെത്തിയില്ല. റഷാദ വില്യംസ് (0), ഷെമെയ്ന്‍ ക്യാംപെല്ലെ (8), ചെഡെയ്ന്‍ നാഷന്‍ (7), കിസിയ നൈറ്റ് (0), കരിഷ്മ റാംഹറാക് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷമിലിയ (1) പുറത്താവാതെ നിന്നു. ജെസ്സ് ജോനസെന്‍ ഓസീസിനായി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ഹീലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 107 പന്തില്‍ 17 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. ഹീലിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ ഓസീസ് മത്സരം വരുതിയിലാക്കി. റേച്ചല്‍ ഹെയ്‌നസിനൊപ്പം 216 റണ്‍സാണ്‍ ഹീലി കൂട്ടിച്ചേര്‍ത്തത്. 100 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റേച്ചലിന്റെ ഇന്നിംഗ്‌സ്. 

മൂന്നാമതായ ക്രീസിലെത്തിയ അഷ്‌ലി ഗാര്‍ഡ്‌നര്‍ (12) നിരാശപ്പെടുത്തി. എന്നാല്‍ മെഗ്് ലാന്നിംഗ് (26), ബേത് മൂണി (31 പന്തില്‍ 43) സഖ്യം ഓസീസിന്റെ സ്‌കോര്‍  300 കടത്തി. ഇരുവരും  69 റണ്‍സ് കൂട്ടിചേരര്‍ത്തു. ചിനേല്ലെ ഹെന്റി വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം