സെഞ്ചുറിയുമായി സാം കോണ്‍സ്റ്റാസ്; പിന്നാലെ ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടം; ഇന്ത്യ എ ബാക്ക്ഫൂട്ടില്‍

Published : Sep 16, 2025, 06:45 PM IST
Sam Konstas scored century vs India A

Synopsis

ഇന്ത്യ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഓസ്‌ട്രേലിയ എ ഒന്നാം ദിനം മികച്ച സ്കോറില്‍. സാം കോണ്‍സ്റ്റാസിന്റെ (109) സെഞ്ചുറിയുടെ മികവില്‍ ഓസീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. 

ലക്‌നൗ: ഇന്ത്യ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഓസ്‌ട്രേലിയ എയ്ക്ക് കൂറ്റന്‍ സ്‌കോറിലേക്ക്. ലക്‌നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തിട്ടുണ്ട്. സാം കോണ്‍സ്റ്റാസിന്റെ (109) സെഞ്ചുറിയാണ് ഓസീസിന് കരുത്തായത്. സഹ ഓപ്പണര്‍ കാംമ്പെല്‍ കെല്ലാവേ 88 റണ്‍സെടുത്തു. കൂപ്പര്‍ കൊന്നോലിയുടെ (70) ഇന്നിംഗ്‌സും നിര്‍ണായകമായി. ലിയാം സ്‌കോട്ട് (47), ജോഷ് ഫിലിപ്പെ (3) എന്നിവരാണ് ക്രീസില്‍. ഹര്‍ഷ് ദുബെ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ശ്രേയസ് അയ്യരാണ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ അടക്കമുള്ള ബൗളര്‍മാര്‍ ഉണ്ടായിട്ടും ഓസീസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യ ബുദ്ധിമുട്ടി. 198 റണ്‍സാണ് കോണ്‍സ്റ്റാസ് - കെല്ലാവേ സഖ്യം ഒന്നാം വിക്കറ്റില്‍ ചേര്‍ക്കുന്നത്. ഒടുവില്‍ കെല്ലാവേ മടങ്ങുകയായിരുന്നു. ഗുര്‍നൂര്‍ ബ്രാറിന്റെ പന്തില്‍ തനുഷ് കൊട്ടിയാന് ക്യാച്ച് നല്‍കിയാണ് കെല്ലാവേ മടങ്ങുന്നത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റുകല്‍ കൂടി ഓസീസിന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ നതാന്‍ മക്‌സ്വീനി (1) ദുബെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

വൈകാതെ കോണ്‍സ്റ്റാസും പവലിയനില്‍ തിരിച്ചെത്തി. ദുബെയുടെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 114 പന്തുകള്‍ നേരിട്ട കോണ്‍സ്റ്റാസ് മൂന്ന് സിക്‌സും 10 ഫോറും നേടി. അടുത്തതായി ഒലിവര്‍ പീക്ക് (2) മടങ്ങി. ഇത്തവണ ഖലീല്‍ അഹമ്മദ് പീക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് കൊന്നോലി - സ്‌കോട്ട് സഖ്യം 109 റണ്‍സ് കൂട്ടിചേര്‍ത്തു. കൊന്നോലിയെ പുറത്താക്കി ദുബെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് ജോഷ് ഫിലിപ്പെ (3) - സ്‌കോട്ട് സഖ്യം വിക്കറ്റ് പോവാതെ കാത്തു. 11 ഓവര്‍ എറിഞ്ഞ പ്രസിദ്ധിന് വിക്കറ്റൊന്നും നേടാന്‍ സാദിച്ചില്ല. 47 റണ്‍സാണ് വിട്ടുകൊടുത്തത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്‌ട്രേലിയ എ: സാം കോണ്‍സ്റ്റാസ്, കാംബെല്‍ കെല്ലവേ, നഥാന്‍ മക്സ്വീനി (ക്യാപ്റ്റന്‍), ഒലിവര്‍ പീക്ക്, ജോഷ് ഫിലിപ്പ്, കൂപ്പര്‍ കോണോളി, ലിയാം സ്‌കോട്ട്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ഫെര്‍ഗസ് ഒ നീല്‍, കോറി റോച്ചിസിയോലി, ടോഡ് മര്‍ഫി.

ഇന്ത്യ എ : അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, എന്‍ ജഗദീശന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍, തനുഷ് കൊട്ടിയന്‍, ഹര്‍ഷ് ദുബെ, പ്രസിദ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ; ഹസ്തദാന വിവാദത്തെ പരിഹസിച്ച് പ്രമോ വീഡിയോ പുറത്ത്
പേര് മാറില്ല, ഇത് 'ടീം ഇന്ത്യ' തന്നെ, ബിസിസിഐക്ക് എതിരെ നൽകിയ പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി