
ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് 97 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. തുടക്കത്തിലെ വ്യക്തിഗത അക്കൗണ്ട് തുറക്കും മുമ്പ് ഫിഞ്ചിനെ ബുംറ പുറത്താക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ ഖവാജയും സ്റ്റോയിനിസും ഓസ്‌ട്രേലിയയെ കരകയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യ ചെറുതായൊന്ന് ഭയന്നു.
എന്നാല്‍ 21-ാം ഓവറില്‍ ടീം സ്‌കോര്‍ 87ല്‍ നില്‍ക്കേ സ്റ്റേയിനിസിനെ കോലിയുടെ കൈകളിലെത്തിച്ച് ജാദവ് ബ്രേക്ക് ത്രൂ നല്‍കി. വൈകാത ഖവാജ അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ 24-ാം ഓവറില്‍ ഖവാജയെ(50) കുല്‍ദീപ് പുറത്താക്കിയതോടെ ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റിന് 119 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. 14 റണ്‍സ് വീതം നേടി ഹീന്‍ഡ്‌സ്‌കോമ്പും മാക്സ്‌വെല്ലുമാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!