ട്രാവിസ് ഹെഡ് മടങ്ങി! കളംപിടിച്ച് ഓസീസ്; ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്

Published : Mar 01, 2023, 02:22 PM IST
ട്രാവിസ് ഹെഡ് മടങ്ങി! കളംപിടിച്ച് ഓസീസ്; ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്

Synopsis

രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹെഡ് മടങ്ങുന്നത്. നാലാം ഓവറില്‍ ലബുഷെയ്‌നേയും പുറത്താക്കാന്‍ ജഡേജയ്ക്കായിരുന്നു. എന്നാല്‍ അംപയര്‍ നോബോള്‍ വിളിച്ചു. ഖവാജ- ലബുഷെയ്ന്‍ സഖ്യം ഇതുവരെ 59 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 109നെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസീസ് മികച്ച തുടക്കം. ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡിന്റെ (9) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. ഉസ്മാന്‍ ഖവാജ (33), മര്‍നസ് ലബുഷെയ്ന്‍ (16) എന്നിവര്‍ ക്രീസിലുണ്ട്. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാത്യൂ കുനെമാനാണ് തകര്‍ത്തത്. നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു. 22 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു.

രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹെഡ് മടങ്ങുന്നത്. നാലാം ഓവറില്‍ ലബുഷെയ്‌നേയും പുറത്താക്കാന്‍ ജഡേജയ്ക്കായിരുന്നു. എന്നാല്‍ അംപയര്‍ നോബോള്‍ വിളിച്ചു. ഖവാജ- ലബുഷെയ്ന്‍ സഖ്യം ഇതുവരെ 59 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. നേരത്തെ, കോലിക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ശ്രീകര്‍ ഭരത് (17) അക്‌സര്‍ പട്ടേല്‍ (പുറത്താവാതെ 12), ഉമേഷ് യാദവ് (17) എന്നിവര്ക്ക് മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 84 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തില്‍ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ആറാം ഓവറില്‍ തന്നെ രോഹിത് മടങ്ങി. പിന്നാലെ ഗില്ലും (21) പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാന്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു. 

ചേതേശ്വര്‍ പൂജാരയാവട്ടെ (1) ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (4) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുനെമാന് ക്യാച്ച്. അടുത്ത ഓവറില്‍ പന്തെറിയാനെത്തിയ കുനെമാന്‍ ശ്രേയസ് അയ്യരെ (0) ബൗള്‍ഡുമാക്കിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണു. വിരാട് കോലി (22) കുറച്ചുനേരം പിടിച്ചുനിന്നു. തകര്‍ച്ചയില്‍ രക്ഷകനാകുമെന്ന് തോന്നിച്ചെങ്കിലും ടോഡ് മര്‍ഫി അക്കാര്യത്തില്‍ തീരുമാനമാക്കി. മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. കെ എസ് ഭരത് (17) ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആര്‍ അശ്വിന്‍ (3), ഉമേഷ് എന്നിവരെ കൂടി പുറത്താക്കി കുനെമാന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായി. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍, മാത്യു കുനെമാന്‍. 

രോഹിത്തിന് ജീവന്‍ ലഭിച്ചത് രണ്ട് തവണ! അതും ആദ്യ ഓവറില്‍; എന്നിട്ടും വിക്കറ്റ് വലിച്ചെറിഞ്ഞു- ട്രോള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?
പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍