
സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 3-1നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ആറ് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിക്കുകയും ചെയ്തു. പരമ്പരയില്‍ ഇന്ത്യക്ക് ഓര്‍ക്കാനുള്ളത് ജസ്പ്രിത് പ്രകടനമായിരുന്നു. 32 വിക്കറ്റുള്‍ വീഴ്ത്തിയ ബുമ്ര പരമ്പരയിലെ താരവുമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ അടുത്ത സൂപ്പര്‍ താരമെന്ന് തലത്തിലേക്ക് ഉയര്‍ന്നു. നിതീഷ് കുമാര്‍ റെഡ്ഡിയും ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു.
സിഡ്‌നിയിലും ജയിച്ചതോടെ ഓസ്‌ട്രേലിയ ഫൈനലിലേക്ക്. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഓസീസിന്റെ എതിരാളി. ശ്രീലങ്കയ്ക്കെതിരെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഓസ്ട്രേലിയക്ക് നിലവില്‍ 63.73 പോയിന്റ് ശതമാനമുണ്ട്. 50.00 പോയിന്റ് ശതമാനമുള്ള ഇന്ത്യ, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ പുറത്തായി. എന്നാല്‍ ശ്രീലങ്കയ്ക്ക് ഇപ്പോഴും അതിവിദൂര സാധ്യതയുണ്ടെന്നുള്ളതാണ് വസ്തുത. എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യത ഏറെ കുറവാണ്.
അത് എങ്ങനെയാണെന്ന് നോക്കാം. നിലവില്‍ ശ്രീലങ്കയുടെ പോയിന്റ് ശതമാനം 45.45 ആണ്. ഓസ്ട്രേലിയയ്ക്കെതിരെ ഹോം ഗ്രൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളും ലങ്ക ജയിച്ചാല്‍ അവരുടെ പോയിന്റ് ശതമാനം 53.84 ആയി ഉയരും. ഓസ്ട്രേലിയയുടെ പിസിടി 57.02 ആയി കുറയും. എന്നാല്‍ സ്ലോ ഓവര്‍-റേറ്റ് ഓസ്‌ട്രേലിയ പിടിക്കപ്പെട്ടാല്‍ പോയിന്റ് ശതമാനം കുറയും. എന്നിരുന്നാലും നേരത്തെ പറഞ്ഞതുപോലെ ഇതെല്ലാം വിദൂര സാധ്യകളാണ്. മാത്രമല്ല, ശ്രീലങ്കയില്‍ സ്പിന്‍ പിച്ചുകളാണ് ഒരുക്കിയിട്ടുള്ളത്. സ്പിന്നര്‍മാര്‍ തന്നെ ആയിരിക്കും കൂടുതല്‍ ഓവറുകള്‍ എറിയുക. അതുകൊണ്ടുതന്നെ വേഗത്തില്‍ ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ സാധിച്ചേക്കും.
ഓസ്ട്രേലിയയുടെ പോയിന്റുകള്‍ നഷ്ടപ്പെടുന്ന ഒരേയൊരു സാഹചര്യം ഇതാണ്. ജനുവരി 29ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയ ശ്രീലങ്കയിലേക്ക് പോകും. തുടര്‍ന്ന് ഫെബ്രുവരി 19ന് ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി തിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!