- Home
- Sports
- Cricket
- കാലത്തിന് മുമ്പേ സഞ്ചരിച്ചവര്‍, ഈ ഇതിഹാസ താരങ്ങള്‍ പണ്ടേ സഞ്ജു സാംസണ്‍ ഫാന്‍സ്, 'ചേട്ടന്‍' അതിലൊരാളുടെ ഫാന്‍ ബോയിയും!
കാലത്തിന് മുമ്പേ സഞ്ചരിച്ചവര്‍, ഈ ഇതിഹാസ താരങ്ങള്‍ പണ്ടേ സഞ്ജു സാംസണ്‍ ഫാന്‍സ്, 'ചേട്ടന്‍' അതിലൊരാളുടെ ഫാന്‍ ബോയിയും!
ഇന്ത്യന്‍ ക്രിക്കറ്റിലെ 'ചേട്ടനായി' മാറിക്കഴിഞ്ഞു മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ലോകമെങ്ങും വലിയ ആരാധകവൃന്ദം സഞ്ജുവിനുണ്ട്. സഞ്ജുവിന്‍റെ ബാറ്റിംഗ് ഇഷ്‌ടപ്പെടുന്ന ചില മുന്‍ താരങ്ങളെ പരിചപ്പെടാം.

സഞ്ജു ദി സ്റ്റൈലിഷ് ക്രിക്കറ്റര്‍
ട്വന്‍റി 20 ലോകകപ്പ് 2026-ല്‍ എന്നല്ല, അതിന് മുമ്പേ തന്നെ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് ശൈലിക്ക് വലിയ ആരാധക പിന്തുണയുണ്ട്. സഞ്ജുവിന്‍റെ ഫിയര്‍ലസ്, എലഗന്‍റ് ബാറ്റിംഗ് ഇഷ്‌ടപ്പെടുന്ന ഇതിഹാസ താരങ്ങള്‍ ഏറെ. സഞ്ജു സാംസണിനെ പ്രശംസിച്ചോ അദേഹത്തെ വളരെയധികം ആരാധിക്കുന്നതായോ പറഞ്ഞോ അഞ്ച് മുൻ ക്രിക്കറ്റ് താരങ്ങൾ ഇവരാണ്.
1. സുനിൽ ഗവാസ്‌കർ
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സുനിൽ ഗവാസ്‌കർ, സഞ്ജു സാംസണിന്‍റെ സുന്ദരമായ ബാറ്റിംഗ് ശൈലിയുടെ ആരാധകനാണ്. സഞ്ജുവിന്‍റെ ഷോട്ടുകളുടെ അഴകും സ്വാഭാവിക ടൈമിംഗുമാണ് അദേഹത്തിന്‍റെ മനം കവര്‍ന്നിട്ടുള്ളത്. സഞ്ജു സാംസണിന് വളരെ അപൂർവമായ ബാറ്റിംഗ് കഴിവ് ഉണ്ടെന്നും, ഫോം ലഭിച്ചാൽ ബൗളർമാരെ പൂർണ്ണമായി ആധിപത്യം ചെയ്യാൻ കഴിയുന്ന ബാറ്ററാണെന്നും ഗവാസ്‌കർ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സഞ്ജു ഫോമില്ലാതെ കഷ്‌ടപ്പെടുമ്പോള്‍ വിമര്‍ശിച്ചിട്ടുമുണ്ട് സുനില്‍ ഗവാസ്‌കര്‍. ടി20 ലോകകപ്പ് 2026-ലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയുള്ള സഞ്ജുവിന്‍റെ അതിശക്തമായ തിരിച്ചുവരവിനെ 'Remarkable Redemption' എന്നാണ് ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്.
2. കുമാർ സംഗക്കാര
ഐപിഎല്‍ ടീം രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണിനൊപ്പം അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളയാണ് ശ്രീലങ്കന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുമാര്‍ സംഗക്കാര. റോയല്‍സിലെ സഞ്ജുവിന്‍റെ നേതൃത്വ കഴിവുകളെയും ബാറ്റിംഗിനെയും കുറിച്ച് സംഗക്കാര പലവട്ടം മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. സജീവ ക്രിക്കറ്ററായിരുന്ന കാലത്ത് തന്‍റെ ഒഴുക്കുള്ള ബാറ്റിംഗ് ശൈലി കൊണ്ട് വലിയ പ്രശംസ നേടിയ താരം കൂടിയായിരുന്നു സംഗക്കാര.
3. എ ബി ഡിവില്ലിയേഴ്‌സ്
ഒരു എ ബി ഡിവില്ലിയേഴ്‌സ് ഫാന്‍ബോയ് ആണ് താനെന്ന് കൗമാരകാലത്ത് തുറന്നുപറഞ്ഞിട്ടുള്ളയാണ് സഞ്ജു സാംസണ്‍. അതേ സഞ്ജുവിന്‍റെ ബാറ്റിംഗിന്‍റെ ആരാധകനാണ് ഇന്ന് സാക്ഷാല്‍ എബിഡി. സഞ്ജു സാംസണിന്‍റെ ക്ലീൻ ഹിറ്റിംഗും ഭയമില്ലാത്ത ബാറ്റിംഗ് സമീപനവുമാണ് എബി ഡിവില്ലിയേഴ്‌സിന്‍റെ മനം കവരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കാണുന്നത് തനിക്കേറെ ഇഷ്‌ടമാണെന്ന് പറഞ്ഞിട്ടുമുണ്ട് ദക്ഷിണാഫ്രിക്കയുടെയും ആര്‍സിബിയുടെയും ബാറ്റിംഗ് ജീനിയസായിരുന്ന എ ബി ഡിവില്ലിയേഴ്‌സ്. ‘അവിശ്വസനീയമായ കളിക്കാരൻ’ എന്നായിരുന്നു സഞ്ജുവിന് ഒരിക്കല്‍ ഡിവില്ലിയേഴ്‌സിന്‍റെ പ്രശംസ.
4. ആകാശ് ചോപ്ര
ന്ത്യന്‍ മുൻ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര, സഞ്ജു സാംസണിന്‍റെ വലിയൊരു ആരാധകനാണ്. ചോപ്ര കമന്‍ററി ബോക്‌സിലുണ്ടേല്‍ അന്ന് സഞ്ജു സാംസണിനെക്കുറിച്ച് ഉറപ്പായും നല്ലവാക്ക് പറഞ്ഞിരിക്കും. സഞ്ജുവിന്‍റെ ക്ലാസിക്കൽ ടെക്‌നിക്കിനൊപ്പം ആധുനിക ടി20 ആക്രമണ ശൈലിയും ആകാശ് ചോപ്ര എടുത്തുപറയാറുണ്ട്. ട്വന്‍റി 20 ലോകകപ്പില്‍ ഉള്‍പ്പടെ കടുത്ത സമ്മര്‍ദ്ദത്തിനിടെ സഞ്ജു സാംസണ്‍ അതിഗംഭീരമായി ബാറ്റ് ചെയ്‌തതിനെ ചോപ്ര പ്രശംസിച്ചിരുന്നു. ന്യൂസിലന്‍ഡ് പേസര്‍മാരായ മാറ്റ് ഹെന്‍റി, ലോക്കീ ഫെര്‍ഗ്യൂസന്‍ എന്നിവരെ എങ്ങനെ നേരിടണം എന്ന ഉപദേശം സഞ്ജുവിന് നല്‍കുകയും ചെയ്‌തിരുന്നു ചോപ്ര.
5. മാത്യു ഹെയ്‌ഡന്‍
സഞ്ജു സാംസണിന്‍റെ ആക്രമണാത്മക ബാറ്റിംഗ് ശൈലിയെ ഓസീസിന്‍റെ മുന്‍ തീപ്പൊരി ഓപ്പണറായിരുന്ന മാത്യു ഹെയ്ഡൻ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യൻ ടി20 ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ബാറ്റ്സ്‌മാന്മാരിൽ ഒരാളാണ് സഞ്ജു സാംസൺ എന്നായിരുന്നു ഹെയ്‌ഡന്‍റെ നിരീക്ഷണം.
ഇയാന്‍ ബിഷപ്പ്
ഇയാന്‍ ബിഷപ്പ് മൈക്കൽ വോൺ, ഗ്രെയിം സ്വാൻ എന്നിവരുപോലുള്ള മറ്റ് മുൻ താരങ്ങളും സഞ്ജു സാംസണിന്‍റെ പ്രതിഭയെ പ്രശംസിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ സഞ്ജുവിന്‍റെ ഏറ്റവും വലിയ ഫാന്‍ ബോയ് ആയ ബിഷപ്പ്, സഞ്ജു സാംസണ്‍ എന്ന പേരിനെ ബഹുമാനിക്കണം എന്ന് വ്യക്തമാക്കിയിട്ടുള്ളയാളാണ്. സഞ്ജു സാംസണ്‍ എന്ന പേര് ക്രിക്കറ്റ് പ്രേമികള്‍ ഓര്‍ത്തിരിക്കണം എന്ന് മുമ്പ് പറഞ്ഞിട്ടുള്ളയാളുമാണ് വിന്‍ഡീസ് മുന്‍ താരമായ ഇയാന്‍ ബിഷപ്പ്. സഞ്ജു സാംസണിന്‍റെ ശാന്തതയും നേതൃപാടവവും എലഗന്‍റ് ബാറ്റിംഗ് ശൈലിയുമാണ് ഇയാന്‍ ബിഷപ്പിനെ ആകര്‍ഷിച്ചിട്ടുള്ളത്. യഥാര്‍ഥ നേതാവാണ് സഞ്ജുവെന്ന് ഇത്തവണത്തെ ടി20 ലോകകപ്പിനിടയിലും ഇയാന്‍ ബിഷപ്പ് പ്രശംസിച്ചിരുന്നു.
ചേട്ടന്‍ സുമ്മാവാ...
ഈ മുന്‍ താരങ്ങളെല്ലാം തന്നെ ഏറെക്കാലമായി സഞ്ജു സാംസണിന്‍റെ കട്ട ഫാനാണ് എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. എക്‌സും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ചേട്ടന്‍ വിളികള്‍ ട്രെന്‍ഡിംഗ് ആകും മുമ്പേതന്നെ സഞ്ജു സാംസണ്‍ എന്ന പ്രതിഭയില്‍ ക്രിക്കറ്റ് മഹാരഥന്‍മാരുടെ കണ്ണുകള്‍ പതിഞ്ഞെന്ന് ചുരുക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

