മഴക്കളിയില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഓസ്ട്രേലിയ, ഇന്ത്യയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമത്

Published : Jun 21, 2024, 11:18 AM IST
മഴക്കളിയില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഓസ്ട്രേലിയ, ഇന്ത്യയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമത്

Synopsis

ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഒന്നാമത് എത്തി. ഓസീസിന് +2.471 നെറ്റ് റണ്‍റേറ്റും ഇന്നലെ അഫ്ഗാനെ 47 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യക്ക് +2.350 നെറ്റ് റണ്‍റേറ്റുമാണുള്ളത്.

സെന്‍റ് ലൂസിയ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ മഴ തടസപ്പെടുത്തിയ കളിയില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് വീഴ്ത്തി ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ബംഗ്ലാദേശിനെതിരെ 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സിലെത്തി നില്‍ക്കെ മഴ കളി തടസപ്പെടുത്തി. പീന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയ 28 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 140-8, ഓസ്ട്രേലിയ 11.2 ഓവറില്‍ 100-2.

ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഒന്നാമത് എത്തി. ഓസീസിന് +2.471 നെറ്റ് റണ്‍റേറ്റും ഇന്നലെ അഫ്ഗാനെ 47 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യക്ക് +2.350 നെറ്റ് റണ്‍റേറ്റുമാണുള്ളത്. 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 6.5 ഓവറില്‍ 65 റണ്‍സടിച്ചതോടെ ബംഗ്ലാദേശിന്‍റെ പിടി അയഞ്ഞു. 21 പന്തില്‍ 31 റണ്‍സെടുത്ത ഹെഡ്ഡിനെ മടക്കി റിഷാദ് ഹൊസൈന്‍ ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

വെറും 64 മത്സരങ്ങള്‍, അതില്‍ 15 തവണയും കളിയിലെ താരം; സാക്ഷാല്‍ വിരാട് കോലിക്കൊപ്പമെത്തി സൂര്യകുമാര്‍ യാദവ്

പിന്നാലെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ(6 പന്തില്‍ 1) വീഴ്ത്തിയ റിഷാദ് ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ആറ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്ന മാക്സ്‌വെല്ലും 35 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഓസീസിനെ 11.2 ഓവറില്‍ 100ലെത്തിച്ചു. പിന്നാലെ മഴയെത്തി. മഴ മൂലം കളി തടസപ്പെടുമ്പോള്‍ 72 റണ്‍സായിരുന്നു ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെ നേടാനായുള്ളു. 36 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാന്‍റോ, 28 പന്തില്‍ 40 റണ്‍സെടുത്ത തൗഹിദ് ഹൃദോയ്, 25 പന്തില്‍ 16 റണ്‍സെടുത്ത ലിറ്റണ്‍ ദാസ്, ഏഴ് പന്തില്‍ 13 റണ്‍സെടുത്ത ടസ്കിന്‍ അഹമ്മദ് എന്നിവര്‍ മാത്രമെ ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഓസീസിനായി കമിന്‍സ് ഹാട്രിക്ക് അടക്കം 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം സാംപ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോളടിച്ചു, ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് കോടികളുടെ പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ
രോഹിത്തും ധോണിയുമെത്തി; എന്തുകൊണ്ട് വിരാട് കോലി ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തുന്നത് കാണാനെത്തിയല്ല? കാരണമുണ്ട്