ടി20 ക്രിക്കറ്റില്‍ ഇത് പതിനഞ്ചാം തവണയാണ് സൂര്യകുമാര്‍ യാദവ് കളിയിലെ താരമാകുന്നത്.
ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ വിജയത്തുടക്കമിട്ടപ്പോള്‍ നിര്‍ണായകമായത് സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്സായിരുന്നു. മൂന്നാം ഓവറില്‍ രോഹിത്തും പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ റിഷഭ് പന്തും മടങ്ങിയതിന് പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്. സൂര്യ ക്രീസിലെത്തിയതിന് പിന്നാലെ വിരാട് കോലി കൂടി പുറത്തായതോടെ ഓമ്പതാം ഓവറില്‍ 63-3 എന്ന നിലയില്‍ ഇന്ത്യ പതറി.
എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ സമ്മര്‍ദ്ദമകറ്റി. ഇതിനിടെ ടീം സ്കോര്‍ 100 കടക്കും മുമ്പ് ശിവം ദുബെ കൂടി പുറത്തായെങ്കിലും ഹാര്‍ദ്ദിക്കും സൂര്യയും ചേര്‍ന്ന് ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നയിച്ച. വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും സ്കോറിംഗ് വേഗം കാത്ത സൂര്യയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 26 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ 28 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി.
ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഹാട്രിക്കുമായി പാറ്റ് കമിന്‍സ്; ചരിത്രനേട്ടം
കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു. ടി20 ക്രിക്കറ്റില്‍ ഇത് പതിനഞ്ചാം തവണയാണ് സൂര്യകുമാര്‍ യാദവ് കളിയിലെ താരമാകുന്നത്. 64 മത്സരങ്ങളില്‍ നിന്നാണ് സൂര്യയുടെ ഈ നേട്ടം. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പവും സൂര്യയെത്തി. വിരാട് കോലി 120 മത്സരങ്ങളില്‍ നിന്നാണ് 15 തവണ കളിയിലെ താരമായതെങ്കില്‍ സൂര്യകുമാര്‍ അതിന്‍റെ പകുതി മത്സരത്തില്‍ നിന്നാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 20 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി.
