ഗില്ലിന് സെഞ്ചുറി നഷ്‌ടം; ഗാബ ടെസ്റ്റ് ആവേശക്കൊടുമുടിയിലേക്ക്

Published : Jan 19, 2021, 09:41 AM ISTUpdated : Jan 19, 2021, 09:46 AM IST
ഗില്ലിന് സെഞ്ചുറി നഷ്‌ടം; ഗാബ ടെസ്റ്റ് ആവേശക്കൊടുമുടിയിലേക്ക്

Synopsis

ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ബ്രിസ്‌ബേനില്‍ അവസാന ദിനം ലഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റില്‍ ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്ലിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടം. 146 പന്തില്‍ 91 റണ്‍സെടുത്ത ഗില്ലിനെ ലിയോണ്‍ പുറത്താക്കി. അഞ്ചാംദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ അവസാന ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 162 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്ക് ജയിക്കാന്‍ 166 റണ്‍സ് കൂടി വേണം. പൂജാരയും(34*) രഹാനെയുമാണ്(22*) ക്രീസില്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് പുറത്തായ മറ്റൊരു താരം. 

ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ബ്രിസ്‌ബേനില്‍ അവസാന ദിനം ലഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഏഴ് റണ്‍സേ രോഹിത്തിനുള്ളൂ. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറി. 90 പന്തില്‍ നിന്ന് ഗില്‍ ഈ പരമ്പരയിലെ രണ്ടാം ഫിഫ്റ്റി തികച്ചു. 

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം ഷോട്ട് പിച്ച് പന്തുകള്‍ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഗില്ലിനെ സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ തന്ത്രപരമായി പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഗില്ലിനെ ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്ത് ക്യാച്ചെടുത്ത് പറഞ്ഞയക്കുകയായിരുന്നു. നാല് ഫോറും രണ്ട് സിക്‌സുമുണ്ടായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സില്‍. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം 114 റണ്‍സ് ചേര്‍ത്തു. ഈ പരമ്പരയില്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം 259 റണ്‍സായി. 

രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് വച്ചുനീട്ടിയത്. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും യഥാക്രമം 4*, 0* എന്നീ സ്‌കോറുകളിലാണ് നാലാംദിനം അവസാനിപ്പിച്ചത്. അവസാന ദിനമായ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നത് ഇരു ടീമിനും ബുദ്ധിമുട്ടായേക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് സമനില പാലിക്കുകയാണ് ഇരു ടീമുകളും. 

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കച്ചകെട്ടി; മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ഹരിയാനയ്‌ക്കെതിരെ


    

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് സഞ്ജുവിന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായക മത്സരം'; തിളങ്ങിയില്ലെങ്കിൽ പണി കിട്ടും, മുന്നറിയിപ്പുമായി ആകാശ് ചോപ്ര
ലോകകപ്പില്ല, കോടികളുമില്ല, ബംഗ്ലാദേശിന് പണികിട്ടി