ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കച്ചകെട്ടി; മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ഹരിയാനയ്‌ക്കെതിരെ

By Web TeamFirst Published Jan 19, 2021, 8:39 AM IST
Highlights

നാല് കളിയും ജയിച്ച് 16 പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് ഹരിയാന. 12 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്തും. 

മുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിന് ഇന്ന് ജീവൻമരണ പോരാട്ടം. ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് കേരളം ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹരിയാനയെ നേരിടും. 

നാല് കളിയും ജയിച്ച് 16 പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് ഹരിയാന. 12 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്തും. റൺനിരക്കിൽ ഹരിയാന മുന്നിൽ ആയതിനാൽ തകർപ്പൻ ജയം നേടിയാലേ കേരളത്തിന് ക്വാർട്ടർ ഫൈനൽ സാധ്യതയുള്ളൂ. ഹരിയാനയ്‌ക്ക് 0.995 ഉം കേരളത്തിന് 0.617 ഉം ആണ് റണ്‍നിരക്ക്. 

രോഹിത് പുറത്ത്, ഗില്ലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു

അഞ്ച് എലൈറ്റ് ഗ്രൂപ്പിലെയും ഒരു പ്ലേറ്റ് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും എലൈറ്റ് ഗ്രൂപ്പിൽ ഏറ്റവും മികച്ച റൺനിരക്കുള്ള രണ്ട് രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. പഞ്ചാബ്, തമിഴ്‌നാട്, ബറോഡ, രാജസ്ഥാന്‍, ബിഹാര്‍, എന്നിവരാണ് മറ്റ് ഗ്രൂപ്പുകളില്‍ ഒന്നാംസ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തും  

കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് ജയമാണ് കേരളത്തിന്‍റെ സമ്പാദ്യം. പോണ്ടിച്ചേരിയേയും കരുത്തരായ മുംബൈയെയും ദില്ലിയേയും തോല്‍പിച്ചെങ്കിലും ആന്ധ്രയോട് തോറ്റതാണ് കേരളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. മുംബൈയെയും ഡല്‍ഹിയേയും തോല്‍പിച്ച വാംഖഡേ സ്റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം എന്നത് കേരളത്തിന് ആശ്വാസമാണ്. 

മുഷ്താഖ് അലി ടി20: ആന്ധ്രക്കെതിരെ കേരളത്തിന് തോല്‍വി    


 

click me!