വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ ജയം; ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

Published : Dec 11, 2022, 06:00 PM IST
വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ ജയം; ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

Synopsis

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, മൈക്കല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 17 റണ്‍സ് നേടിയ ടാഗ്‌നരൈന്‍ ചന്ദര്‍പോളാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

അഡ്‌ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയക്ക്. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 419 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേിയ സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര ഓസീസ് തൂത്തുവാരി. സ്‌കോര്‍ ഓസ്‌ട്രേലിയ 511/7 ഡി & 199/6 ഡി. വെസ്റ്റ് ഇന്‍ഡീസ് 214 & 77. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് പ്ലയര്‍ ഓഫ് ദ മാച്ച്. മര്‍നസ് ലബുഷെയ്ന്‍ പരമ്പരയിലെ താരമായി.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, മൈക്കല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 17 റണ്‍സ് നേടിയ ടാഗ്‌നരൈന്‍ ചന്ദര്‍പോളാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഡേവോണ്‍ തോമസ് (12), ജേസണ്‍ ഹോള്‍ഡര്‍ (11), ജോഷ്വ ഡാ സില്‍വ (15), റോസ്റ്റണ്‍ ചേസ് (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു വിന്‍ഡീസ് താരങ്ങള്‍. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (3), ഷംമ്ര ബ്രൂക്ക്‌സ് (0), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (0) എന്നീ മുന്‍നിര താരങ്ങള്‍ക്ക് തിളങ്ങാനായില്ല. അല്‍സാരി ജോസഫ് (3), മാര്‍ക്വിഞ്ഞോ മിന്‍ഡ്‌ലി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആന്‍ഡേഴ്‌സണ്‍ ഫിലിപ് (1) പുറത്താവാതെ നിന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് 199ല്‍ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഉസ്മാന്‍ ഖ്വാജ (45)യാണ് ടോപ് സ്‌കോറര്‍. ഹെഡ് 38 റണ്‍സുമായി പുറത്താവാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ (28), മര്‍നസ് ലബുഷെയ്ന്‍ (31), സ്റ്റീവന്‍ സ്മിത്ത് (35) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അലക്‌സ് ക്യാരി (8), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവരും പുറത്തായി. അല്‍സാരി മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് 297 റണ്‍സിന്റെ ലീഡാണ് നേടിയിരുന്നത്. 

ആതിഥേയരുടെ ഇന്നിംഗ്‌സ് സ്‌കോറായ 511നെതിരെ വിന്‍ഡീസ് 214ന് പുറത്താവുകയായിരുന്നു. ടാഗ്‌നരൈന്‍ (47), ആന്‍ഡേഴ്‌സണ്‍ (43) എന്നിവരാണ് തിളങ്ങിയത്. നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തത്. നെസര്‍, സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ഹെഡ് (175), ലബുഷെയ്ന്‍ (163) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ക്വാര്‍ട്ടറിലെ കയ്യാങ്കളി; അര്‍ജന്റീനയ്ക്കും നെതര്‍ലന്‍ഡ്‌സിനുമെതിരെ ഫിഫയുടെ അന്വേഷണം, പിഴ ചുമത്തിയേക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്