
അഡ്‌ലെയ്ഡ്: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് (Cricket Australia) താരം റോഡ് മാര്‍ഷ് (Rod Marsh) അന്തരിച്ചു. അഡ്‌ലെയ്ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74കാരന്റെ അന്ത്യം. 1970 മുതല്‍ 84 വരെ ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്് മുന്‍ വിക്കറ്റ് കീപ്പര്‍. 92 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞു.
355 എതിര്‍ താരങ്ങളെ പുറത്താക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു. ഇതില്‍ 95ഉം ഡെന്നിസ് ലില്ലിയുടെ പന്തുകളിലായിരുന്നു. ഇരുവരും തമ്മിലുള്ള കൂട്ടുക്കെട്ട് അക്കാലത്ത് ചര്‍ച്ചയായിരുന്നു. ഇടങ്കയ്യനായിരുന്നു മാര്‍ഷ് ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടുത്ത ആദ്യ വിക്കറ്റ് കീപ്പറാണ്.
ഒന്നാകെ മൂന്ന് സെഞ്ചുറികളാണ് മാര്‍ഷ് നേടിയത്. വിരമിച്ച ശേഷം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും അദ്ദേഹം ക്രിക്കറ്റ് അക്കാദമികളുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ദുബായില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ലോക കോച്ചിംഗ് അക്കാദമിയുടെ ആദ്യ കോച്ചും അദ്ദേഹമായിരുന്നു.
2014ല്‍ ഓസ്‌ട്രേലിയയുടെ ചെയര്‍മാന്‍ ഓഫ് സെലക്റ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. 96 ടെസ്റ്റില്‍ നിന്ന് 3633 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്ന് സെഞ്ചുറികള്‍ക്ക് പുറമെ 16 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. 132 റണ്‍സാണ് മാര്‍ഷിന്റെ ഉയര്‍ന്ന സ്‌കോര്‍.
92 ഏകദിനങ്ങളില്‍ 1225 റണ്‍സാണ് നേടിയത്. 66 ഉയര്‍ന്ന സ്‌കോര്‍. 1225 റണ്‍സാണ് ഏകദിനത്തില്‍ നേടിയത്. 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 11067 റണ്‍സ് നേടി. ഇതില്‍ 12 സെഞ്ചുറിയും 55 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!