ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്; നാണയഭാഗ്യം ആരോണ്‍ ഫിഞ്ചിന്

Published : Oct 12, 2022, 01:40 PM ISTUpdated : Oct 12, 2022, 02:31 PM IST
ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്; നാണയഭാഗ്യം ആരോണ്‍ ഫിഞ്ചിന്

Synopsis

രണ്ടാം ടി20 ജയിച്ചാല്‍ മാത്രമെ ഓസീസിന് ഒപ്പമെത്താന്‍ സാധിക്കൂ. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ വിശ്വസിക്കാവുന്ന താരം. ആദ്യ ടി20യില്‍ പരാജയത്തിന് പിന്നാലെ പ്രധാന ബൗളര്‍മാരെയെല്ലാം ഓസീസ് തിരിച്ചുവിളിച്ചു.

കാന്‍ബറ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയ ആദ്യ പന്തെടുക്കും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ടി20 ജയിച്ചാല്‍ മാത്രമെ ഓസീസിന് ഒപ്പമെത്താന്‍ സാധിക്കൂ. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ വിശ്വസിക്കാവുന്ന താരം. ആദ്യ ടി20യില്‍ പരാജയത്തിന് പിന്നാലെ പ്രധാന ബൗളര്‍മാരെയെല്ലാം ഓസീസ് തിരിച്ചുവിളിച്ചു.

ഇംഗ്ലണ്ട്: ജോസ് ബ്ടലര്‍, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, മൊയീന്‍ അലി, സാം കറന്‍, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, റീസെ ടോപ്‌ലി.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

ആഘോഷരാവില്‍ ആടിത്തിമിര്‍ത്ത് ഇന്ത്യന്‍ താരങ്ങള്‍; ഡാന്‍സ് പഠിപ്പിച്ചത് നായകന്‍ ശിഖര്‍ ധവാന്‍- വൈറല്‍ വീഡിയോ

പെര്‍ത്തില്‍ നടന്ന ആദ്യ ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. വാര്‍ണര്‍ 44 പന്തില്‍ 73 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനായി വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റീസെ ടോപ്ലി, സാം കറന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 

നേരത്തെ ഓപ്പണര്‍മാരായ ജോസ് ബട്ലര്‍ (68) അലക്സ് ഹെയ്ല്‍സ് (84) സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും 132 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ബെന്‍ സ്റ്റോക്സ് (9), ഹാരി ബ്രൂക്ക് (12), മൊയീന്‍ അലി (10), സാം കറന്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡേവിഡ് മലാന്‍ (2), ക്രിസ് വോക്സ് (2)  പുറത്താവാതെ നിന്നു. എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം