ഏകദിനത്തില്‍ സ്ഥിരം താരങ്ങളുടെ അഭാവത്തില്‍ രണ്ടാംനിര ടീമുമായിട്ടാണ് ഇന്ത്യ കളിച്ചത്. ശിഖര്‍ ധവാനായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹത്തിന്റെ കീഴിലുള്ള പരമ്പര നേട്ടം ടീം മതിമറന്ന് ആഘോഷിക്കുകയും ചെയ്തു.

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയത്. ദില്ലിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 27.1 ഓവറില്‍ ഇന്ത്യ പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടി20 പരമ്പരയും ഇന്ത്യക്കായിരുന്നു.

ഏകദിനത്തില്‍ സ്ഥിരം താരങ്ങളുടെ അഭാവത്തില്‍ രണ്ടാംനിര ടീമുമായിട്ടാണ് ഇന്ത്യ കളിച്ചത്. ശിഖര്‍ ധവാനായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹത്തിന്റെ കീഴിലുള്ള പരമ്പര നേട്ടം ടീം മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ധവാന് തന്നെ. ഇതിന്റെ വീഡിയോ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ കാണാം...

View post on Instagram

ഇന്ത്യന്‍ താരങ്ങളെല്ലാം വീഡിയോയിലുണ്ട്. പരമ്പരയില്‍ ഇന്ത്യയുടെ കോച്ചായിരുന്ന വിവിഎസ് ലക്ഷ്മണ്‍ പിന്നീട് മറ്റൊരു വീഡിയോ കൂടി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. ധവാന്‍ താരങ്ങളെ നൃത്തത്തിന്റെ ചുവടുകള്‍ പഠിപ്പിക്കുന്നതായിരുന്നു വീഡിയോയില്‍. വൈറല്‍ വീഡിയോ കാണാം... 

Scroll to load tweet…

നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ 99 റണ്‍സില്‍ തളച്ചത്. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(8) തുടക്കത്തിലെ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു. വിജയത്തിനും അര്‍ധസെഞ്ചുറിക്കും അരികെ ശുഭ്മാന്‍ ഗില്‍(49) വീണെങ്കിലും സഞ്ജു സാംസണും(2*) ശ്രേയസ് അയ്യരും(28*) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. ധവാനും ഗില്ലിനും പുറമെ ഇഷാന്‍ കിഷന്റെ(10) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 57 പന്തില്‍ 49 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് 23 പന്തില്‍ 28 റണ്‍സുമായും സഞ്ജു നാലു പന്തില്‍ രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു.

ചാഹറിന്‍റെ കാര്യം സംശയത്തില്‍, ലോകകപ്പിനായി ഒരു പേസര്‍ കൂടി ഓസ്ട്രേലിയയിലേക്ക്