ഇഷാന്‍ പുറത്ത്, ശ്രേയസും ദീപകും ടീമില്‍, നാല് മാറ്റം! ഓസീനെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം

Published : Dec 01, 2023, 06:57 PM IST
ഇഷാന്‍ പുറത്ത്, ശ്രേയസും ദീപകും ടീമില്‍, നാല് മാറ്റം! ഓസീനെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം

Synopsis

നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, മുകേഷ് കുമാര്‍ എന്നിവര്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ കളിക്കും.

റായ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. റായ്പൂര്‍, ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ മാത്യൂ വെയ്ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരം ഓസീസ് സ്വന്തമാക്കി.

നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, മുകേഷ് കുമാര്‍ എന്നിവര്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ കളിക്കും. ഇഷാന്‍ കിഷന്‍ ജിതേഷിന് വേണ്ടി വഴിമാറി കൊടുത്തു. പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, തിലക് വര്‍മ എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി. ഓസീസ് അഞ്ച് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍കസ് സ്‌റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, നതാന്‍ എല്ലിസ് എന്നിവര്‍ ടീമിലില്ല.

ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍. 

ഓസ്‌ട്രേലിയ: ജോഷ് ഫിലിപെ, ട്രാവിസ് ഹെഡ്, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യൂ വെയ്ഡ്, ബെന്‍ ഡ്വാര്‍ഷിസ്, ക്രിസ് ഗ്രീന്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.

ലോകകപ്പ് ട്രോഫിയില്‍ ചവിട്ടിയുള്ള ആഘോഷം; വിവാദ ചിത്രത്തില്‍ പ്രതികരിച്ച് ഓസീസ് താരം മിച്ചല്‍ മാര്‍ഷ്
 

PREV
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം