വനിതാ ടി20 ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്, മാറ്റമില്ലാതെ ഇരു ടീമുകളും

Published : Feb 26, 2023, 06:14 PM ISTUpdated : Feb 26, 2023, 06:15 PM IST
വനിതാ ടി20 ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്, മാറ്റമില്ലാതെ ഇരു ടീമുകളും

Synopsis

ബിഗ് ടൂര്‍ണമെന്റുകളിലെ കരുത്തായ ഓസ്‌ട്രേലിയയെ തോല്‍പിക്കുക സ്വന്തം നാട്ടിലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമാവില്ല. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസീസായിരുന്നു ജേതാക്കള്‍.

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടാണ്  ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ആദ്യ കിരീടമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. സെമിയില്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.

ഓസ്‌ട്രേലിയ: അലീസ ഹീലി, ബേത് മൂണി, മെഗ് ലാന്നിംഗ്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ്, എല്ലിസ് പെറി, തഹ്ലിയ മഗ്രാത്, ജോര്‍ജിയ വറേഹം, ജെസ്സ് ജോനസെന്‍, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍. 

ദക്ഷിണാഫ്രിക്ക: ലൗറ, വോള്‍വാര്‍ട്ട്, ടസ്മിന്‍ ബ്രിട്ട്‌സ്, മരിസാനെ കാപ്പ്, ക്ലോ ട്രേ്യാണ്‍, നഡിനെ ഡി ക്ലര്‍ക്ക്, സുന്‍ ലുസ്, അന്നെകെ ബോഷ്, സിനാലോ ജാഫ്ത, ഷബ്‌നിം ഇസ്മയില്‍, അയബോംഗ ഖാക, നോണ്‍കുലുലേകോ ലാബ.

കണക്കിലെ കളി

ബിഗ് ടൂര്‍ണമെന്റുകളിലെ കരുത്തായ ഓസ്‌ട്രേലിയയെ തോല്‍പിക്കുക സ്വന്തം നാട്ടിലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമാവില്ല. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസീസായിരുന്നു ജേതാക്കള്‍. ഇതുവരെ ഇരു ടീമുകളും ആറ് തവണ ഏറ്റവുമുട്ടിയപ്പോള്‍ എല്ലാ മത്സരങ്ങളിലും ഓസ്‌ട്രേലിയ ജേതാക്കളായി. എന്നാല്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ടിനെ പോലെ ഓസ്‌ട്രേലിയയേയും അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. ആതിഥേയരായ പ്രോട്ടീസ് ഫൈനല്‍ കളിക്കുന്നു എന്നതിനാല്‍ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം 24 മണിക്കൂറിന് മുമ്പേ വിറ്റ് പോയിട്ടുണ്ട്. ഇതിനാല്‍ ന്യൂലന്‍ഡ്‌സില്‍ നിറഞ്ഞ കാണികള്‍ക്ക് മുമ്പിലായിരിക്കും ദക്ഷിണാഫ്രിക്ക-ഓസീസ് കിരീട പോരാട്ടം. 

ബേസിലിന്റേയും എലിസബത്തിന്റേയും കുഞ്ഞിന് സമ്മാനങ്ങളുമായി സഞ്ജുവും ഭാര്യയും; സന്തോഷം പങ്കുവച്ച് സംവിധായകന്‍

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര