
പെര്‍ത്ത്: ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം പന്തെടുക്കും. പെര്‍ത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച ആഡം സാംപ പുറത്തായി. അഷ്ടണ്‍ അഗര്‍ ടീമിലെത്തി. ലോക ചാംപ്യന്മാരാും ഏഷ്യന്‍ ചാംപ്യന്മാരും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ചൊരു മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
ശ്രീലങ്കന്‍ ടീം പതും നിസ്സങ്ക ടീമില്‍ തിരിച്ചെത്തി. ആദ്യ വിജയം തേടിയണ് ഓസീസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഓസീസ്, ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. ന്യൂസിലന്‍ഡിനോട് 89 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഓസീസ് വഴങ്ങിയത്.
ശ്രീലങ്ക ആദ്യ മത്സരം ജയിക്കുകയായിരുന്നു. അയര്‍ലന്‍ഡിനെയാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ശക്തരായ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ന് തോല്‍വി വഴങ്ങിയാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയാകും. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് ഓസിസിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇംഗ്ലണ്ട് അഫ്ഗാനെതിരെ ആദ്യ മത്സരം ജയിച്ചിരുന്നു. ഇനി ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് മത്സരം നിര്‍ണായകമാവും.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷ്ണ, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, അഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്.