
സിഡ്നി: ഇന്ത്യയുടെ മരുമകന്‍ പട്ടികയിലേക്ക് മറ്റൊരു ക്രിക്കറ്റ് താരത്തിന്‍റെ പേരു കൂടി വരുന്നു. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‍വെല്ലാണ് ഇന്ത്യന്‍ സുന്ദരിയെ മിന്നുകെട്ടാന്‍ ഒരുങ്ങുന്നത്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യക്കാരിയാണ് മാക്സ്‍വെല്ലിന്‍റെ ഹൃദയത്തില്‍ ചേക്കേറിയത്.
ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വിനി ഷെയര്‍ ചെയ്തതോടെയാണ് പ്രണയവാര്‍ത്ത പുറംലോകമറിഞ്ഞത്. എന്നാല്‍, വിവാഹവാര്‍ത്ത ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിരവധിയാണ്. പാക് താരങ്ങളായ ഷൊയ്ബ് മാലിക്, ഹസന്‍ അലി, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ഓസീസ് താരം ഷോണ്‍ ടെയ്റ്റ്, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യക്കാരികളെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!